ന്യൂജേഴ്സി : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃതു വരിച്ച ഭാരതത്തിന്റെ ധീര സൈനീകർക്കു സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി . മാർച്ച് 16 ആം തീയതി വൈകിട്ട് 6 മണിക്ക് ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിലാണ് (E ഹോട്ടൽ) പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് . സാധക മ്യൂസിക് അക്കാദമിയുടെ സംഗീത വിദ്യാർത്ഥികൾ ഒരുക്കുന്ന ദേശഭക്തി ഗാനാഞ്ജലിയാണ് പരിപാടിയുടെ പ്രധാന ആകർഷണം . ശ്രീ ദേവദാസൻ നായർ (Consul , Community Affairs , Consulate General of India , New york ) ആണ് മുഖ്യാഥിതി.
ന്യൂയോർക് ആസ്ഥാനമായി ട്രൈസ്റ്റേറ്റ് മേഖലയിൽ ശുദ്ധ സംഗീതത്തെയും, ലളിത സംഗീതത്തെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് വിജയകരമായി പ്രവർത്തിച്ചു വരികയാണ് “സാധക സ്കൂൾ ഓഫ് മ്യൂസിക്” അക്കാദമി മാതൃരാജ്യസ്നേഹികളായ എല്ലാ ആളുകളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സാധക മ്യൂസിക് അക്കാദമിയുടെ ഡയറക്ടർ ശ്രീ സാധക അലക്സാണ്ടർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 267 -632 -1557 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Comments