ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദേശകാര്യത്തിനൊരു വാതില്‍, ഇന്ത്യന്‍ പൗരന്മാര്ക്ക് വേറൊരു ഏജന്സിവാതില്, വിദേശ ഇന്ത്യക്കാര്‍ക്കായി മറ്റൊരു ഏജന്‍സി വാതില്‍ വിദേശികള്‍ക്കായി ഒരെണ്ണം കൂടി ഇങ്ങനെ പോകുന്നു നവീകരിച്ച നമ്മുടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍വീസുകള്‍. പുതിയ കരാറുകാരുടെ പ്രവര്‍ത്തികളെ കുറിച്ച് വിലയിരുത്താറായിട്ടില്ല എങ്കിലും, വിദേശകാര്യ വകുപ്പിന്റെ പരിഷ്കാരങ്ങള്‍ ജനോപകാരപ്രദമല്ല എന്ന് പ്രഥമദ്രിഷ്ടിയില് തന്നെ ബോധ്യമാകും. ഇത് സംബന്ധിച്ച് വകുപ്പുതല പഠനം നടത്തി ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍ ദുരീകരിക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍വീസുകള്‍ ഏകജാലകമാക്കണമെന്നും ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്മാ്ന് തോമസ് ടി ഉമ്മനും കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസും സംയുക്തമായി അഭ്യര്‍ത്ഥിച്ചു.
Comments