ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മെത്രാസനത്തില്‍ നിന്നറിയിച്ചു. ജൂണ്‍ 7 ശനിയാഴ്ച രാവിലെ 8.30ന് പെന്‍സില്‍വേനിയായിലെ സെന്റ് നിക്കോളാസ് പള്ളിയില്‍(4412 Mountain view Dr, Walnutport, PA) നടക്കുന്ന അസംബ്ലിയില്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് അദ്ധ്യക്ഷത വഹിക്കും. 2013 -14 വര്‍ഷങ്ങളിലെ വരവ് ചിലവ് കണക്കുകളും 2014 -15 ലേക്കുള്ള ബഡ്ജറ്റും അവതരിപ്പിക്കും. ഭദ്രാസനത്തിന്റെ അഭിവൃദ്ധിയും വികസനവും ലക്ഷ്യമാക്കിയുള്ള വിവിധ പ്രോജക്ടുകളെപ്പറ്റിയുള്ള ചര്‍ച്ചയും, തുടര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നതുമാണ്.
അസംബ്ലി അംഗങ്ങള്‍ സമയത്ത് ഹാജരായി ബാഡ്ജുകള്‍ വാങ്ങേണ്ടതാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ.എം.കെ.കുറിയാക്കോസ് അറിയിച്ചു.
അസംബ്ലിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പീത്തയുടെ അദ്ധ്യക്ഷതയില്‍ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ഫാ.എം.കെ. കുറിയാക്കോസ്, ഫാ.ഷിബു ഡാനിയല്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വറുഗീസ്, അജിത് വട്ടശ്ശേരില്‍, ഡോ. സാക്ക് സഖറിയ എന്നീ കൗണ്‍സില്‍ അംഗങ്ങളും, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം വറുഗീസ് പോത്താനിക്കാടും സംബന്ധിച്ചു.
Comments