ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള അവധിക്കാല മലയാള പഠന പദ്ധതിയുടെ ഈവര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സൗത്ത് ഹൂസ്റ്റണ്‍ ബീമര്‍ റോഡിലെ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയുടെ ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂണ്‍ 18-ന് ബുധനാഴ്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10 മണി മുതല്‍ 12 മണിവരെ ആയിരിക്കും.
6 വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിനോടൊപ്പംതന്നെ നമ്മുടെ സംസ്കാരവും മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ ഈ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
സൂസന് വര്‍ഗീസ് പ്രധാന അധ്യാപികയായി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സെക്രട്ടറി സതീഷ് രാജന്, ക്ലാസ് കോര്‍ഡിനേറ്റര്‍ ജെസി സാബു എന്നിവരെ 281 317 0151, 281 385 9695 എന്നീ നമ്പരുകളിലോ gsc.huston@yahoo.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Comments