തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നിന് മാസ്കൊട്ട് ഹോട്ടലില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്‍വെന്‍ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കും. ഫോമായുക്ക് വേണ്ടി ഫോമാ കേരള കണ്വെന്ഷന് ചെയര്മാന് ഡോ: ജേക്കബ് തോമസ്, ഫോമാ കേരള കണ്വെന്ഷന് കോഓര്‍ഡിനേറ്റര്‍ അഡ്വ: വര്‍ഗീസ് മാമ്മന്‍ എന്നിവരാണ് ഫോമായ്ക്ക് വേണ്ടി അദ്ദേഹത്തെ ക്ഷണിച്ചു. ഫോമയുടെ ക്ഷണം സന്തോഷപൂര്‍വ്വം സ്വീകരിച്ച അദ്ദേഹം കണ്വന്ഷന് എല്ലാവിധ ആശംസകളും നേര്‍ന്നു. 1
953ല്‍ കണ്ണൂര്‍ ജില്ലയിലെ കോടിയേരി ഗ്രാമത്തില്‍ ജനിച്ച കോടിയേരി ബാലകൃഷ്ണന്, സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യയിലൂടെ 1970ലാണു സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. 1973ലും 1979ലും എസ് എഫ് ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. 19801982 ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായി. ഇപ്പോള്‍ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഫോമായുടെ കേരള കണ്വന്ഷന് ഉദ്ഘാടനം ചെയ്യുന്നത് .ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേല്‍,ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ നേതൃത്വം നല്കുന്ന 201416 കാലഘട്ടങ്ങളിലേക്കുള്ള ഭരണസമിതിയാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
സെമിനാറുകളും സംഗീത നിശയും അരങ്ങേറുന്ന പരിപാടി മികവുറ്റതാക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍. ഫോമായുടെ യുവ നേതാക്കളായ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ് എന്നിവര്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി അഹോരാത്രം തിരശീലക്കു പിന്നില്‍ പ്രവര്‍ത്തിച്ചു വരുകയാണ്. ഓഗസ്റ്റ് മാസം സീസണ് ആയതുകൊണ്ട് കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഫോമാ പ്രവര്‍ത്തകര്‍ എത്രേയും വേഗം ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:ആനന്ദന് നിരവേല്‍ 954 675 3019,ഷാജി എഡ്വേര്‍ഡ് 917 439 0563,ജോയി ആന്തണി 954 328 5009,ജേക്കബ് തോമസ് 718 406 2541
വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ഫോമാ ന്യൂസ് ടീം ചെയര്മാന്
Comments