ഡാലസ്: മാര്‍ത്തോമ അമേരിക്കന്‍ ഭദ്രാസനം സൗത്ത് വെസ്റ്റ് എ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് വെസ്റ്റ് എ സെന്റെറില്‍ നിന്നും നാട്ടിലേക്കു സ്ഥലം മാറി പോകുന്ന വൈദീകര്‍ക്കു വേണ്ടി യാത്ര അയപ്പ് സമ്മേളനം ഡാലസില്‍ വെച്ച് നടത്തുമെന്ന് സെക്രടറി ശ്രീമതി.ജോളി ബാബു അറിയിച്ചു. ഏപ്രില്‍ 18 നു ശനിയാഴ്ച ഡാലസിലുള്ള സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ (1002 Barnes Bridge Rd, Mesquite, TX.75150) വെച്ചു നടത്തപ്പെടുന്ന സമ്മേളനം രാവിലെ 930 നു ആരംഭിക്കും.യോഗത്തില്‍ റവ. ജോസ് സി ജോസഫ് പ്രധാന പ്രാസംഗീകനായിരിക്കും. സ്ഥലംമാറിപോകുന്ന റവ.ഓ സി കുര്യന് (സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ഡാലസ്), റവ.ജോസ് സി.ജോസഫ് (ഫാര്‍മേഴ്സ് ബാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് , ഡാലസ്), റവ.സജി തോമസ് (സെഹിയോണ്‍ മാര്‍ത്തോമാ ചര്‍ച്ച് , ഡാലസ്), റവ.ജോര്‍ജ് ജേക്കബ് (യൂത്ത് ചാപ്ലൈന്‍, ഡാലസ്), റവ. ഷിബി എബ്രഹാം (ഒക്കലഹോമ മാര്‍ത്തോമാ ചര്‍ച്ച് ) എന്നിവര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരുന്നതിനുവേണ്ടിയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സൗത്ത് വെസ്റ്റ് എ സെന്ററിലെ എല്ലാ സേവിക സംഘം അംഗങ്ങളെയും പ്രസ്തുത സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രടറി ശ്രീമതി.ജോളി ബാബു അറിയിക്കുന്നു
Comments