You are Here : Home / USA News

ഏപ്രില്‍ 15 മുതല്‍ വിസ ഓണ്‍ അറൈവല്‍ സ്‌കീമിന്റെ പേര്‌ മാറുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 16, 2015 10:12 hrs UTC

ന്യൂയോര്‍ക്ക്‌: ഏപ്രില്‍ 15 മുതല്‍ `വിസ ഓണ്‍ അറൈവല്‍' സ്‌കീമിന്റെ പേര്‌ `വിസ ഓണ്‍ലൈന്‍' എന്നു മാറ്റുന്നതാണെന്ന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജനങ്ങളുടെ ഇടയില്‍ വിസ ഓണ്‍ അറൈവല്‍ സ്‌കീം സംശയത്തിനു അവസരം നല്‍കുന്നു എന്നുള്ളതാണ്‌ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഏപ്രില്‍ 15 മുതല്‍ പുതിയ പേര്‌ നിലവില്‍ വരും. നാല്‍പ്പത്തിനാല്‌ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ്‌ ഇന്ത്യയില്‍ എത്തുന്നതിനു നാലു ദിവസം മുമ്പ്‌ ഓണ്‍ലൈന്‍ വഴി വിസയ്‌ക്ക്‌ അപേക്ഷ നല്‍കിയിരിക്കണം എന്ന വ്യവസ്ഥകര്‍ശനമാക്കിയിട്ടുള്ളത്‌. മുന്‍കൂര്‍ അപേക്ഷ നല്‍കാതെ ഇന്ത്യന്‍ വിമാനത്താവളത്തില്‍ എത്തുന്നവരെ തിരികെ അതാത്‌ രാജ്യങ്ങളിലേക്കുതന്നെ അയയ്‌ക്കുമെന്ന്‌ ഗവണ്‍മെന്റ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഹോം മിനിസ്‌ടിക്ക്‌ ഈ നിര്‍ദേശം നല്‍കിയത്‌ ടൂറിസംമന്ത്രി കാര്യാലയമാണ്‌. യൂണിയന്‍ മിനിസ്റ്റര്‍ മഹേഷ്‌്‌ ശര്‍മ്മയാണ്‌ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.