You are Here : Home / USA News

സ്കൂൾ ഉച്ച ഭക്ഷണ ഫണ്ടിൽനിന്നും പണം മോഷ്ടിച്ച വനിത അറസ്റ്റിൽ

Text Size  

Story Dated: Friday, April 17, 2015 09:49 hrs UTC


വിന്നിപിംഗ് :സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടി ഫണ്ടിൽ നിന്നും പണം മോഷ്ടിച്ച വനിതാ മെമ്പറെ പോലിസ് അറെസ്റ്റ്‌ ചെയ്തു.വിന്നിപിംഗ് എലിമെന്ററി സ്കൂളിലെ കുട്ടികൾകായി നടത്തിവരുന്ന ഉച്ച ഭക്ഷണ വിതരണ ഫണ്ടിൽ നിന്നും കഴിഞ്ഞ ഒരു വര്ഷം  2400  ഡോളർ മോഷ്ടിച്ച  യുവതിയാണ് പോലിസ്  ആയതു സ്കൂൾ  അധികൃതർ നടത്തിയ പ്രാഥമിക അന്യോഷണത്തിൽ കമ്മിറ്റി മെമ്പർ ആയ യുവതി രക്ഷിതാക്കളിൽ നിന്നും  പ്രസ്തുത പരിപാടിയിലേക്ക്  പിരിഞ്ഞു കിട്ടുന്ന  തുക രഹസ്യമായി  തന്റെ  സ്വന്തം പേരിലുള്ള  ബാങ്ക് അക്കൌണ്ടിൽ  നിക്ഷേപിക്കുക ആയിരുന്നു .സംശയത്തെ തുടർന്ന് സ്കൂൾ നേരിട്ട് നടത്തിയ അന്യോഷണത്തിൽ യുവതി തെറ്റുകാരി ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് പോലീസിൽ ഏല്പിക്കുക ആയിരുന്നു . 2013 ഡിസംബർ മുതൽ 2014 ഒക്ടോബർ വരെ കാലയളവിൽ ആണ് പ്രതി മോഷണം നടത്തിയത് .മോഷണത്തിന് 5000 ഡോളറും,വിശ്വാസ വഞ്ചനയുടെ പേരിൽ 5000 ഡോളറും പിഴ ചുമത്തി പ്രത്യേക നിബന്ധനകളോടെ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു..പ്രതി കോടതിയിൽ ഹാജരാകാൻ പോലീസ് അറിയിച്ചിട്ടുമുണ്ട് .
പോലിസ് ഉദ്യോഗസ്ഥൻ ശ്രീ. ജാസണ്‍ മിച്ചലിസനു മായുള്ള അഭിമുഖത്തിൽ യുവതിയുടെ പേര് വിവരങ്ങളോ ,സ്കൂളിന്റെ പേരോ പോലിസ് വ്യക്തമാക്കിയിട്ടില്ല  മറിച്ച് റിവർ ഈസ്റ്റ്‌ ട്രാൻസ്കൊമ ഡിവിഷനിൽ പെട്ട സ്കൂൾ ആണ് എന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.