You are Here : Home / USA News

ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിനു നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, April 19, 2015 12:28 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ (എന്‍.വൈ.എം.എസ്‌.സി) 2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ടേസ്റ്റ്‌ ഓഫ്‌ കൊച്ചിനില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡിയില്‍ ്‌ തെരഞ്ഞെടുത്തു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റ്‌ ഈപ്പന്‍ ചാക്കോ എല്ലാവരേയും ഉത്‌ബോധിപ്പിച്ചു. 2015 ലെ പുതിയ ഭാരവാഹികളായി ഈപ്പന്‍ ചാക്കോ (പ്രസിഡന്റ്‌), റജി ജോര്‍ജ്‌ (വൈസ്‌ പ്രസിഡന്റ്‌- ഫിനാന്‍സ്‌), സജി തോമസ്‌ (അഡള്‍ട്ട്‌ പ്രോഗ്രാംസ്‌), രാജു പറമ്പില്‍ (യൂത്ത്‌ പ്രോഗ്രാംസ്‌), സഖറിയാ മത്തായി (സെക്രട്ടറി), രഘു നൈന്‍ (ജോയിന്റ്‌ സെക്രട്ടറി), മാത്യു ചിറവള്ളില്‍ (ഷെറി) -ട്രഷറര്‍, വര്‍ഗീസ്‌ ജോണ്‍ (അക്കൗണ്ടന്റ്‌) എന്നിവരെയും കമ്മിറ്റി അംഗങ്ങായി താഴെപ്പറയുന്നവരേയും തെരഞ്ഞെടുത്തു. സോണി പോള്‍ (ബാഡ്‌മിന്റന്‍), മാത്യു ജോഷ്വാ (ബോബി)-ബാസ്‌കറ്റ്‌ ബോള്‍, മാത്യു ഫിലിപ്പ്‌ (ബിജു)-ക്രിക്കറ്റ്‌, ലീജോ കള്ളിക്കാടന്‍ (സോക്കര്‍), ബിഞ്ചു ജോണ്‍ (വോളിബോള്‍). എന്നിവരേയും അഡൈ്വസറി ബോര്‍ഡിലേക്ക്‌ ജോസ്‌ കള്ളിക്കാടന്‍, കോശി തോമസ്‌ (സണ്ണി), ഷെറിന്‍ ഏബ്രഹാം, ജിന്‍സ്‌ ജോസഫ്‌, സജി തോമസ്‌ (ഇ.എം), തോമസ്‌ ഉമ്മന്‍ (ഷിബു), ചെറിയാന്‍ പെരുമാള്‍. ബിജു ചാക്കോ (ഓഡിറ്റര്‍) എന്നിവരേയും തെരഞ്ഞെടുത്തു. രഘു നൈനാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.