You are Here : Home / USA News

ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ 2015 ലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, April 21, 2015 10:55 hrs UTC


ഹൂസ്റ്റണ്‍ . ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ 2015 ലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു.  മാര്‍ച്ച് 22 ന് വൈകിട്ട് അഞ്ചിന് സ്റ്റാഫോര്‍ഡിലുളള ഓള്‍ സെയിന്റ്സ് ചര്‍ച്ച് ഹാളില്‍ പ്രസിഡന്റ് ജോണ്‍ വര്‍ഗീസിന്‍െറ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.  റവ. ഫാ. എബ്രഹാം തോട്ടത്തിലിന്‍െറ പ്രാര്‍ഥനയോടു കൂടിയ മീറ്റിംഗില്‍ ജോണ്‍ വര്‍ഗീസ് എത്തിചേര്‍ന്ന് എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി മറിയാമ്മ ഉമ്മന്‍ സംഘടനയുടെ റിപ്പോര്‍ട്ട്  അവതരിപ്പിക്കുകയും അംഗങ്ങള്‍ ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു. അതിനുശേഷം തിരഞ്ഞെടുപ്പ് നടത്തുന്നതിന്‍െറ ചുമതലയ്ക്കായ് എം.റ്റി. മത്തായിയെ തിരഞ്ഞെടുപ്പ് കമ്മീഷനായി തിരഞ്ഞെടുത്തു. 2015 ലേക്കുളള ബോര്‍ഡ് മെമ്പേഴ്സ് അഡ്വൈസറി കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് പിന്നീട് നടക്കുകയുണ്ടായി.

ജോണ്‍ വര്‍ഗീസ് (പ്രസിഡന്റ്) ജേക്കബ് തോമസ് ഇരട്ട പ്ലാമൂട്ടില്‍ (വൈസ് പ്രസിഡന്റ്) മറിയാമ്മ ഉമ്മന്‍ (സെക്രട്ടറി) രഘു എബ്രഹാം (ജോയിന്റ് സെക്രട്ടറി) റോബിന്‍ ഫിലിപ്പ് (ട്രഷറര്‍) സാം സഖറിയ (ജോയിന്റ് ട്രഷറര്‍) റെനി കവലയില്‍ ഉമ്മന്‍ തോമസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), മറിയാമ്മ ജേക്കബ്, പോത്തന്‍ വര്‍ഗീസ്, എം. റ്റി. മത്തായി, ഷിബു ജോണ്‍, ആനി ഉമ്മന്‍, പി. എ. വര്‍ഗീസ്, ലിസി ജോണ്‍ (കമ്മറ്റി മെമ്പേഴ്സ്) റവ. എബ്രഹാം തോട്ടത്തില്‍ ബാബു സഖറിയ, വര്‍ഗീസ് മാത്യു, ഡോ. അന്നാ ഫിലിപ്പ്, ജോര്‍ജ് എബ്രഹാം (അഡ് വൈസറി മെമ്പേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു. നരേന്ദ്രന്‍ നായരാണ് ഓഡിറ്റര്‍.

2015 ല്‍ സംഘടന നടത്താനുദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുളള വിവിധ പദ്ധതികളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സൌജന്യമായി മെഡിക്കല്‍ ക്യാംപ് നടത്താനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കുന്നതിനും പുന്നപ്രയിലെ ശാന്തി ഭവന്‍ വൃദ്ധസദനത്തിനും ആലപ്പുഴയില്‍ ഭവന രഹിതയായ സ്ത്രീക്ക് ഭവനം വച്ചു നല്‍കാനും തീരുമാനിച്ചു. ഈ പദ്ധതികളുടെ ധനസമാഹരണത്തിനായി ഒക്ടോബര്‍ നവംബറില്‍ ഒരു കള്‍ച്ചറല്‍ പ്രോഗ്രാമും നടത്താന്‍ തീരുമാനിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുയും സഹായിക്കുകയും ചെയ്ത ഹൂസ്റ്റണിലെയും സമീപ പ്രദേശത്തെയും തിരുവല്ല നിവാസികളോടും മറ്റുളളവരോടും നന്ദി രേഖപ്പെടുത്തുന്നതായും തുടര്‍ന്നും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് ജോണ്‍ വൈസ് പ്രസിഡന്റ് ജേക്കബ് ഇരട്ട പ്ലാമൂട്ടില്‍ സെക്രട്ടറി മറിയാമ്മ ഉമ്മന്‍ എന്നിവര്‍ പറയുകയുണ്ടായി. പ്രസ് കൌണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹൂസ്റ്റണ്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.