You are Here : Home / USA News

സണ്ണി വാലി സിറ്റിയില്‍ ജിം ഫുപ് വീണ്ടും മേയര്‍ സ്ഥാനാര്‍ത്ഥി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, April 25, 2015 11:11 hrs UTC


ഡാലസ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം സണ്ണിവാലേ സിറ്റിയുടെ പുരോഗമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജിം ഫുപ് അടുത്ത തവണയും മേയര്‍ സ്ഥാനത്തിനു അങ്കം കുറിക്കുന്നു.  ഡാലസിലെ ഒരു ചെറിയ സിറ്റിയാണ് സണ്ണിവാലി. സുഖസമൃദ്ധമായ ജീവിതത്തിനു പറ്റിയ സിറ്റി.വികസന പ്രവര്‍ത്തനങ്ങള്‍  പുരോഗമിച്ചു കൊണ്ടിരിക്കുന്ന സിറ്റിയിലെ സ്കൂളിനെ ടെക്സസിലെ ഏറ്റവും മികച്ച സ്ഥാനത്തേക്ക് കൊണ്ടു വന്നതില്‍ ജിം ഫുപിന്റെ പ്രയത്നം സ്ത്യുതര്‍ഹമായിരുന്നു. സ്കൂളിന്റെ വികസനത്തിനായി ഫണ്ട് രൂപികരിച്ചതില്‍ ഫുപ്പിന്റെ പങ്കു എടുത്തു പറയേണ്ടതാണ്. സണ്ണിവാലി സ്കൂള്‍ ബോര്‍ഡിന്റെ ട്രസ്റ്റി ആയും ഗ്ഗസ്സക്ക യുടെ പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആറു പേരടങ്ങുന്ന നിലവിലുള്ള  സിറ്റി കൌണ്‍സിലില്‍  ഒരു മലയാളി  മെമ്പര്‍ ഉള്ളത് നമുക്ക് അഭിമാനിക്കാം. ശ്രീ.സജി ജോര്‍ജ് അടുത്തടുത്ത് രണ്ടു തവണ സിറ്റി കൌെണ്‍സില്‍ മെമ്പര്‍ ആയി തുടരുന്നു. ജിം ഫുപിന്റെ വിജയത്തിനായി സജി ജോര്‍ജ് സജീവമായി രംഗത്തുണ്ട്. വികസനം ഏറെ നടക്കുന്ന സിറ്റിയില്‍ ജിം ഫുപിന്റെ വിജയം അനിവാര്യമാണെന്നാണ് സജിയുടെ പക്ഷം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.