You are Here : Home / USA News

നിറകാഴ്‌ചയുടെ പുതുപുത്തന്‍ വിസ്‌മയവുമായി ജോയ്‌ ടെലിവിഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 02, 2015 08:09 hrs UTC

പ്രവാസി സമൂഹത്തിന്‌ സന്തോഷ നിമിഷങ്ങളുടെയും, പുതു പുത്തന്‍ കാഴ്‌ചകളുടെയും വസന്തം സമ്മാനിച്ചുകൊണ്ട്‌ അമേരിക്കയിലെ അറ്റലാന്‌ടയില്‍ നിന്നും `ജോയ്‌ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്ക്‌` ഉടന്‍ സംപ്രേഷണം ആരംഭിക്കും. 10 ടെലിവിഷന്‍ ചാനലുകളും, 8 റേഡിയോ ചാനലുകളും ഉള്‍പ്പെടെ 18 ചാനലുകലുമായാണ്‌ `ജോയ്‌ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്ക്‌ ` പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തുന്നത്‌. കുന്നംകുളം സ്വദേശിയും, പുലിക്കോട്ടില്‍ കുടുംബാംഗവും, മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭാ മാനേജിഗ്‌ അംഗവുമായ പി ഐ ജോയ്‌ ആണ്‌ `ജോയ്‌ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്ക്‌ ` ഗ്രൂപ്പിന്റെ ചെയര്‍മാന്‍. ഇന്ന്‌ മാര്‍ക്കെറ്റില്‍ ലഭ്യമാകുന്ന സാധാരണ അന്റീന ഉപയോഗിച്ച്‌ ജോര്‍ജിയ മുഴുവന്‍ പത്ത്‌ ടെലിവിഷന്‍ ചാനലുകളിലൂടെയും, എട്ട്‌ റേഡിയോ ചാനലുകളിലൂടെയും വിവിധ ഭാഷകളില്‍ സംഗീതത്തിന്റെയും, വാര്‍ത്തകളുടെയും പുതിയ വസന്തമൊരുക്കുവാന്‍ വ്യത്യസ്‌ത മേഖലകളില്‍ കഴിവുകള്‍ തെളിയിക്കുന്ന അത്ഭുത പ്രതിഭകള്‍ക്ക്‌ അവസരങ്ങള്‍ കാത്തിരിക്കുന്നു. അമേരിക്കന്‍ മണ്ണില്‍ നിന്ന്‌ തന്നെ സംപ്രേഷണം ഒരുക്കുവാനായി വേള്‍ഡ്‌ ക്ലാസ്‌ നിലവാരത്തിലുള്ള അത്യാധുനിക സ്റ്റുഡിയോകളുടെ പിന്‍ബലത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന `ജോയ്‌ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്ക്‌` നിങ്ങളുടെ ടെലിവിഷന്‍ സ്‌ക്രീനില്‍ ഗുണമേന്മയുള്ള വിക്‌ഞാനവിനോദ പരിപാടികളുമായിട്ടാണ്‌ എത്തുന്നത്‌. ഹൈഡഫനിഷന്‍ പ്ലാറ്റ്‌ഫാമില്‍ പൂര്‍ണ്ണരീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ചാനലുകള്‍ ക്വാളിറ്റിയുടെ കാര്യത്തില്‍ എന്നും മുന്നിലായിരിക്കും. ഇംഗ്ലീഷ്‌ , സ്‌പാനിഷ്‌ , കൊറിയന്‍, ഹിന്ദി, ഗുജറാത്തി, തെലുംഗ്‌, തമിഴ്‌, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ വിക്‌ഞാനവിനോദ പരിപാടികളും , വാര്‍ത്താ വിശകലനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ . വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ചതും വിനോദരസം പകരുന്നതുമായ ശക്തമായ ഉള്ളടക്കത്തോടെ ആണ്‌ ചാനലുകളുടെ രൂപ കല്‍പ്പന. പുതുപുത്തന്‍ പരിപാടികളുമായി സംപ്രേഷണമാരംഭിക്കുന്ന 'ജോയ്‌ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്ക്‌`, വ്യത്യസ്‌ത മേഖലകളില്‍ കഴിവ്‌ തെളിയിച്ച പ്രവാസി സമൂഹത്തിലെ അത്ഭുത സര്‍ഗപ്രതിഭകള്‍ക്ക്‌ അസുലഭ അവസരമൊരുക്കുന്നു. നിങ്ങളുടെ കഴിവുകള്‍ എന്തുമാകട്ടെ, അത്‌ അര്‍ഹിക്കുന്ന അംഗീകാരത്തോടെ അവതരിപ്പിക്കുവാനാണ്‌ 'ജോയ്‌ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്ക്‌ ` വേദിയൊരുക്കുന്നത്‌. സാമൂഹ്യ പ്രതിബദ്ധതക്കൊപ്പം, യുവതലമുറയുടെ ആശയാഭിലാഷങ്ങള്‍ക്ക്‌ പിന്തുണയേകുവാന്‍, ഭാവിവാഗ്‌ദാനങ്ങളായ പ്രവാസി സമൂഹത്തിലെ `ന്യൂ ജെനറേഷന്‍` എന്ന്‌ വിളിക്കപ്പെടുന്ന യുവതീയുവാക്കള്‍ക്കുകൂടി നിരവധി അവസരങ്ങള്‍ തുറന്നിടുന്ന പരിപാടികള്‍ 'ജോയ്‌ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്ക്‌ ` അവതരിപ്പിക്കുന്നത്‌. ടെലിവിഷന്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ചാനലിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രവാസീ സമൂഹത്തിലെ യുവതീയുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അവസരമൊരുക്കും. സംഗീതം, നൃത്തം, കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങി നിങ്ങളുടെ അഭിരുചികളെന്തുമാകട്ടെ, അര്‍ഹതയുള്ളതും, അവതരണയോഗ്യവുമായ നിങ്ങളുടെ സര്‍ഗാത്മക കഴിവുതാലന്തുകള്‍ അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ വേദി ഒരുക്കുന്നു , നിങ്ങള്‍ തയ്യാറെങ്കില്‍.....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.