You are Here : Home / USA News

ഗോപിയോ ഷിക്കാഗോ നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട്‌ സ്വരൂപിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 02, 2015 08:12 hrs UTC

ഷിക്കാഗോ: നേപ്പാളിലെ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കാന്‍ വേണ്ടി ഗോപിയോ ഷിക്കാഗോ ഫണ്ട്‌ സ്വരൂപിക്കുന്നു. ഏതാണ്ട്‌ ആറായിരത്തിലധികം പേര്‍ മരിക്കുകയും, നിരവധി പേര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയുമാണ്‌. പതിനായിരങ്ങള്‍ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ അലയുന്നു. അത്യന്തം ഹൃദയഭേദകമായ ഈ സ്ഥിതിയില്‍ ഇവരെ സഹായിക്കാന്‍ ഷിക്കാഗോയിലുള്ള നേപ്പാള്‍ ചാരിറ്റി സൊസൈറ്റിയുമായി ചേര്‍ന്നാണ്‌ ഗോപിയോ ഷിക്കാഗോ ഈ ഫണ്ട്‌ സ്വരൂപിക്കുന്നത്‌. ലഭിക്കുന്ന മുഴുവന്‍ തുകയും നേപ്പാള്‍ ചാരിറ്റി സൊസൈറ്റിക്ക്‌ കൈമാറുന്നതാണ്‌. ഈ ഫണ്ടുശേഖരണത്തില്‍ സഹായിക്കാന്‍ താത്‌പര്യമുള്ളവര്‍ www.gopiochicago.org -ലോ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), gladsonvarghese@sbcglobal.com-ലോ, ജോ നെടുങ്ങോട്ടില്‍ 630 261 5491 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.