You are Here : Home / USA News

ചിക്കാഗോ കെ.സി.എസ്‌ സ്‌പോര്‍ട്‌സ്‌ ഫോറം ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Tuesday, May 05, 2015 02:46 hrs UTC

ജീനോ കോതാലടിയില്‍

 

ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കെ.സി.എസ്‌. സ്‌പോര്‍ട്‌സ്‌ ഫോറം വികാരി ജനറാള്‍ ഫാ. തോമസ്‌ മുളവനാല്‍ ഉദ്‌ഘാടനം ചെയ്‌തു. ഒരുമയുടെയും വിജയത്തിന്റെയും പടികളിലൂടെ മുന്നേറുവാന്‍ കായികവിനോദങ്ങള്‍ ഉപകരിക്കുമെന്ന്‌ ഫാ. മുളവനാല്‍ ചൂണ്ടിക്കാട്ടി. ക്‌നാനായ സമുദായാംഗങ്ങളുടെ സമഗ്രവികസനത്തിന്‌ യത്‌നിക്കുന്ന കെ.സി.എസിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കെ.സി.എസ്‌ പ്രസിഡന്റ്‌ ജോസ്‌ കണിയാലി അദ്ധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ്‌ ഫോറം ചെയര്‍മാന്‍ ഷിജു ചെറിയത്തില്‍ ആമുഖ പ്രസംഗം നടത്തി. പയസ്റ്റിന്‍ ആലപ്പാട്ട്‌ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ജീനോ കോതാലടിയില്‍ കൃതജ്ഞത പറഞ്ഞു. കെ.സി. എസ്‌. വൈസ്‌ പ്രസിഡന്റ്‌ റോയി നെടുംചിറ, ജോയിന്റ്‌ സെക്രട്ടറി സണ്ണി ഇടിയാലില്‍, ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേകുറ്റ്‌, കെ.സി.സി.എന്‍.എ. ജോയിന്റ്‌ സെക്രട്ടറി സക്കറിയ ചേലയ്‌ക്കല്‍, വിമന്‍സ്‌ ഫോറം ദേശീയ പ്രസിഡന്റ്‌ പ്രതിഭാ തച്ചേട്ട്‌, കെ.സി.വൈ.എല്‍. പ്രസിഡന്റ്‌ ഷോണ്‍ മുല്ലപ്പള്ളില്‍, കെ.സി.ജെ.എല്‍ കോര്‍ഡിനേറ്റര്‍മാരായ സൈബു കുളങ്ങര, സ്റ്റീഫന്‍ ഒറ്റയില്‍, സ്‌പോര്‍ട്‌സ്‌ ഫോറം വൈസ്‌ ചെയര്‍മാന്‍ ജോസ്‌ ഇടിയാലില്‍, ഫോറം അംഗങ്ങളായ സിബി കദളിമറ്റം, മാത്യു തട്ടാമറ്റം, ഷൈബു കിഴക്കേക്കുറ്റ്‌, ജോജോ ആലപ്പാട്ട്‌ എന്നിവരും സന്നിഹിതരായിരുന്നു. ബാസ്‌ക്കറ്റ്‌ ബോള്‍, വോളിബോള്‍, സോക്കര്‍, ക്രിക്കറ്റ്‌, ബാറ്റ്‌മിന്റണ്‍ ഫ്‌ളാഗ്‌ ഫുട്‌ബോള്‍, ഗോള്‍ഫ്‌, ചീട്ടുകളി തുടങ്ങിയ ഇനങ്ങളില്‍ സ്‌പോര്‍ട്‌സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പരിശീലനവും മത്സരങ്ങളും നടത്തപ്പെടും. ഷോണ്‍ മുല്ലപ്പള്ളി, ഷോണ്‍ കദളിമറ്റം, കെവിന്‍ തൊട്ടിച്ചിറ, ലെറിന്‍ ചേത്തലില്‍കരോട്ട്‌, സ്റ്റീഫന്‍ പള്ളിക്കുന്നേല്‍, ജെസ്‌മോന്‍ പുറമഠത്തില്‍, ഷാബിന്‍ കുരുട്ടുപറമ്പില്‍, ജോജോ ആലപ്പാട്ട്‌, ജോയ്‌സ്‌മോന്‍ പുത്തന്‍പുരയില്‍, ജെസ്റ്റിന്‍ തെങ്ങനാട്ട്‌ എന്നിവരുടെ നേതൃത്വത്തിലായിരിക്കും മത്സരങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കപ്പെടുന്നത്‌. വിവിധ മത്സരങ്ങളുടെ എവര്‍റോളിങ്ങ്‌ ട്രോഫികള്‍ ബന്ധുമിത്രാദികളുടെ പേരില്‍ സ്‌പോണ്‍സര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ കെ.സി.എസ്‌ എക്‌സിക്യൂട്ടീവുമായി ബന്ധപ്പെടേണ്ടതാണ്‌. കെ.സി.വൈ.എല്‍, യുവജനവേദി, വിമന്‍സ്‌ഫോറം എന്നീ സംഘടനകള്‍ സ്‌പോര്‍ട്‌സ്‌ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവിധ പിന്തുണയും സഹകരണവും വാഗ്‌ദാനം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.