You are Here : Home / USA News

പിസിനാക്‌ ടെന്നസി പ്രമോഷണല്‍ മീറ്റിംഗ്‌ ചാറ്റനൂഗയില്‍ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 05, 2015 02:47 hrs UTC

ചാറ്റനൂഗ (ടെന്നസി): ജൂലൈ 2 മുതല്‍ 5 വരെ സൗത്ത്‌ കരോലിനയില്‍ വെച്ച്‌ നടക്കുന്ന നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ്‌ ചാറ്റനൂഗയില്‍ ഏപ്രില്‍ 25-ന്‌ നടന്നു. ചാറ്റനൂഗ ക്രിസ്‌ത്യന്‍ അസംബ്ലിയില്‍ നടന്ന മീറ്റിംഗില്‍ കണ്‍വീനര്‍ റവ ബിനു ജോണ്‍, ട്രഷറര്‍ റെജി ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു. പിസിനാക്കിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കണ്‍വീനര്‍ റവ. ബിനു ജോണ്‍ വിവരിച്ചു. റവ. കോശി വൈദ്യന്‍, എ.വി. ഡാനിയേല്‍, കെ.വി. ജോസഫ്‌, തോമസ്‌ ജോണ്‍സണ്‍, പാസ്റ്റര്‍ സി.സി. തോമസ്‌ തുടങ്ങിയവര്‍ ആശംസ അറിയിച്ചു. പാസ്റ്റര്‍ വി.പി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ടെന്നസി പ്രതിനിധി പാസ്റ്റര്‍ ഫിലിപ്പ്‌ ചെറുകര നന്ദി അറിയിച്ചു. മുന്‍ കണ്‍വീനര്‍ പാ. കെ.ജെ. മാത്യു, മുന്‍ ട്രഷറര്‍ ജോയിസ്‌ പി. മാത്യു, എന്നിവരെ കൂടാതെ അനേകം ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. ജോണ്‍സ്‌ പി. മാത്യൂസ്‌, ടെന്നസി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.