You are Here : Home / USA News

ഫോമാ കെ എ ജി ഡബ്ല്യൂ യൂത്ത് ഫെസ്റ്റിവല്‍ വന്‍ വിജയം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, May 05, 2015 10:43 hrs UTC

വെര്‍ജീനിയ: ഏപ്രില്‍18 നു ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കസും, കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും സംയുക്തമായി നടത്തിയ ഫോമ കെ എ ജി ഡബ്ലിയു ടാലന്റ് ടൈം യൂത്ത് ഫെസ്റ്റിവല്‍ കുട്ടികളുടെ പ്രാതിനിധ്യം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി. വെര്‍ജീനിയ ലൂതര്‍ ജാക്‌സണ്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 350 ല്‍ പരം കുട്ടികള്‍ 950 ഇനങ്ങളിലാണു മത്സരിച്ചത്. രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ മത്സരം വളരെ വൈകിയാണ് അവസാനിച്ചത്. അതിനു ശേഷം നടന്ന ഗ്രാന്‍ഡ് ഫിനാലെ ഒരു ഉത്സവ ആഘോഷം തന്നെയാക്കുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. കെഎജിഡബ്ലിയു പ്രസിഡന്റ് അരുണ്‍ ജോ സ്വാഗതം പറഞ്ഞു. ഫോമ പ്രസിഡന്റ് ആനന്ദിന്റെ ആശംസാ പ്രസംഗത്തില്‍ 2016 ജൂലൈയില്‍ മിയാമിയില്‍ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനിലേക്ക് എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു.

 

ഫോമ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്ങല്‍ ഫോമയുടെ സമ്മര്‍ ടു കേരളയെ കുറിച്ച് വിശദീകരിക്കുകയും, കുട്ടികളെ സമ്മര്‍ ടു കേരളയിലൂടെ നമ്മുടെ നാടിനെക്കുറിച്ചറിയാനും പഠിക്കുവാനും, മാതാപിതാക്കള്‍ പ്രോത്സാഹനം നല്‍കണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.ക്യാപ്പിറ്റല്‍ റീജിയണിലെ കുട്ടികളും മാതാപിതാക്കളും ഒരുക്കിയ ഏകാംഗ നാടകം ഏവരുടെയും പ്രശംസക്കു പാത്രമായി. ടാലന്റ് ടൈമില്‍ ആദ്യമായി പരീക്ഷ്ണാര്‍ത്ഥം നടത്തിയ റീല്‍ ഡീല്‍ എന്ന ഹ്രസ്വ ചിത്ര മത്സരം പുതുമകള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി .13 ഹ്രസ്വ ചിത്രങ്ങള്‍മത്സരത്തില്‍ ഉണ്ടായിരുന്നു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ വച്ചു വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയില്‍ ഫോമ ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കള ത്തില്‍ , ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ്, റീജണല്‍ വൈസ് പ്രസിഡന്റ് ഷാജി ശിവ്പാലന്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ മോഹനന്‍ മാവുങ്ങല്‍ ,ബാബു തെക്കേക്കര, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസ് തോമസ് , കെഎ ജി ഡബ്ലിയു മുന്‍ പ്രസിഡന്ടുമാരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.