താമ്പാ: ഡിസംബര്‍ പതിന്നാലാം തീയതി ശനിയാഴ്ച (12/14/2013) നടത്തുന്ന 45-മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `നെല്സന് മണ്ഡേല അനുസ്മരണം' യുവമലയാള കവി ടിജോ ഇല്ലിക്കല്‍ നടത്തുന്നതായിരിക്കും. മഹാനായ നെല്സന് മണ്ഡേലയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും അദ്ദേഹത്തെ അനുസ്മരിക്കുവാനുമായി നെല്സന് മണ്ഡേലയെ ബഹുമാനിക്കുന്ന എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. `വാര്‍ദ്ധക്യത്തിന്റെ സര്‍ഗ്ഗാത്മകത' എന്നതായിരുന്നു ഡിസംബര്‍ എഴാം തീയതി നടന്ന 44മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്റെ ചര്‍ച്ചാ വിഷയം.
തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് അദ്ധ്യാപകനും പുരോഗമന സാഹിത്യകാരനും ചിന്തകനുമായ പ്രൊഫ. വി. ജി. തമ്പി ആയിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. വാര്‍ദ്ധക്യം എങ്ങനെ സര്‍ഗ്ഗാത്മകമാക്കാം എന്ന് ഗുരു നിത്യചൈതന്യ യതി, എം. ഗോവിന്ദന്, എം. എന്‍. വിജയന് മാഷ്, സുകുമാര്‍ അഴീക്കോട് മാഷ്, പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ജോണ്‍ സി. ജേക്കബ്. കുഞ്ഞുണ്ണി മാഷ് തുടങ്ങിയ കേരളീയരും വാര്‍ദ്ധക്യം സര്ഗ്ഗാത്മകമാക്കിയവരുമായ വ്യക്തി ജീവിതങ്ങളെ ആസ്പദമാക്കി പ്രൊഫ. വി. ജി. തമ്പി വിവരിക്കുകയുണ്ടായി. ചര്‍ച്ചകള്‍ ശ്രോതാക്കളെ പ്രബുദ്ധരാക്കുന്ന തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. ഡോ: സത്യവൃതന്‍, ഡോ: മര്സലിന് ജെ. മോറിസ്, ത്രേസ്യാമ്മ നാടാവള്ളില്‍, ജോര്‍ജ്ജ് മുകളേല്‍, എബ്രഹാം തെക്കേമുറി, ജോസഫ് നമ്പിമഠം, ഡോ: രാജന് മര്‍ക്കോസ്, എ. സി. ജോര്‍ജ്ജ്, ജോണ്‍ എബ്രഹാം, അനിലാല്‍ ശ്രീനിവാസന്, പി. സി. മാത്യു, ഏലിയാസ്സ് മര്‍ക്കോസ്, സിജു ഡാളസ്, പി. വി. ചെറിയാന്, ഫിലിപ്പ്, രാജു അബ്രാഹം, തോമസ്, ജെയിംസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്, റജിസ് നെടുങ്ങാടപ്പള്ളില്‍, ജയിന് മുണ്ടയ്ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
ഡിസംബര്‍ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച നടത്തുന്ന 46മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `സഹ്യാദ്രി' എന്നതാണ് ചര്‍ച്ചാ വിഷയം. സുപ്രസിദ്ധ എഴുത്തുകാരി അമ്പിളി ഓമനക്കുട്ടന്, ഇന്ത്യന്‍ സുപ്രീം കോടതി അഭിഭാഷകന് അഡ്വ. ജോര്‍ജ്ജു ഗിരി, പരിസ്ഥിതി പ്രവര്‍ത്തകനായ ജോസഫ് നെടുമ്പുറം എന്നിവര്‍ പങ്കെടുക്കുന്നതായിരിക്കും. അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്റെ വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്‍ മാറിയിട്ടുണ്ട്. കോഡിന് വ്യത്യാസം ഇല്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 14434530034 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 Join us on Facebook https://www.facebook.com/groups/142270399269590/
Comments