ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനും, മുന്‍ എം.എല്‍.എയുമായിരുന്ന വി.ടി. സെബാസ്റ്റ്യന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഷിക്കാഗോ യൂണീറ്റ് അനുശോചനം രേഖപ്പെടുത്തി. മുന്നു തവണ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായും, രണ്ടു തവണ കേരളാ നിയമസഭാംഗവുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സെബാസ്റ്റ്യന്‍ നിരവധി വര്‍ഷക്കാലം കേരളാ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനായും, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസി കേരളാ കോണ്‍ഗ്രസിനുവേണ്ടി പ്രസിഡന്റ് ജെയ്ബു കുളങ്ങര, സണ്ണി വള്ളിക്കളം, മാത്തുക്കുട്ടി ആലുംപറമ്പില്‍, സജി പുതൃക്കയില്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Comments