അരിസോണ: അരിസോണ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ കായികമേള ഫെബ്രുവരി 22-ന് ക്രിക്കറ്റ് മത്സരത്തോടുകൂടി ആരംഭിക്കും. തുടര്‍ന്ന് ബാഡ്മിന്റണ്‍, സോക്കര്‍ മത്സരങ്ങള്‍ മാര്‍ച്ച് 1, 8 തീയതികളില്‍ നടത്തപ്പെടും. പ്രസ്തുത മത്സരങ്ങള്‍ക്ക് ജയന് നായര്‍, ജോസഫ് വടക്കേല്‍, സജിത് തൈവളപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കായികമേളയുടെ സമാപന ദിവസമായ മാര്‍ച്ച് 15-ന് രാവിലെ അത്ലറ്റിക് മത്സരങ്ങളും തുടര്‍ന്ന് മറ്റ് മത്സരങ്ങളും നടത്തപ്പെടും. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് മത്സരങ്ങളിലും സമാപന സമ്മേളനത്തിലും പങ്കെടുക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.
സതീഷ് അമ്പാടി ജനറല്‍ ക്യാപ്റ്റനായി പങ്കെടുക്കും. പ്രകാശ് മുണ്ടയ്ക്കല്‍, ബിനു തങ്കച്ചന്, വിനു തോമസ്, ഡോ. മഞ്ജു പിള്ള, വിദ്യാ രഘു, കിരണ്‍ കുര്യന് എന്നിവര്‍ കായികമേള 2014-ന് നേതൃത്വം നല്‍കും. പ്രസിഡന്റ് ജോസ് വടകര അറിയിച്ചതാണിത്.
Comments