ടെന്നിസ്സി : വധശിക്ഷ നടപ്പാക്കുന്നതിനുപയോഗിക്കുന്ന വിഷമിശ്രിതത്തിന്റെ ദൗര്‍ലഭ്യവും, വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ ശാരീരിക ക്ളേശവും ഒഴിവാക്കുന്നതിന് ഇനി മുതല്‍ ഇലക്ട്രിക്ക് ചെയര്‍ ഉപയോഗിച്ചായിരിക്കും ടെന്നിസ്സി സംസ്ഥാനത്തു വധശിക്ഷ നടപ്പാക്കുക.
ടെന്നിസ്സി ഗവര്‍ണ്ണര്‍ ബില്‍ ഹസ് ലം ഇതു സംബന്ധിച്ചുള്ള ബില്ലില്‍ മെയ് 22 വ്യാഴാഴ്ച ഒപ്പുവച്ചു.
ഇപ്പോള്‍ ലഭ്യമായ വിഷം ഉപയോഗിച്ചു ഒക്കലഹോമയില്‍ നടപ്പാക്കിയ വധശിക്ഷയെക്കുറിച്ചുള്ള വിവാദം കത്തിനില്‍ക്കെയാണ് ഇങ്ങനെ ഒരു തീരുമാനം സംസ്ഥാനത്ത് അംഗീകരിക്കപ്പെട്ടത്.
സംസ്ഥാനത്ത് ഇലക്ട്രിക് ചെയര്‍ ഉപയോഗിക്കുന്നതിനുള്ള നിയമം പാസ്സായതോടെ അമേരിക്കയില്‍ ഇത്തരം നിയമം പാസ്സാക്കുന്ന ആദ്യസംസ്ഥാനമായി ടെന്നിസ്സി. ഒക്ടോബര്‍ ഏഴിനായിരിക്കും ആദ്യമായി ഇലക്ട്രിക് ചെയര്‍ ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കുക.
1985ല്‍ 7 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം വധിച്ച കേസ്സിലെ പ്രതി ബില്ലിയുടെ വധശിക്ഷയാണ് ഒക്ടോബറില്‍ നടപ്പാക്കുക.
Comments