ന്യൂയോര്‍ക്ക്: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ കമ്മ്യൂണിറ്റി സര്‍വീസസ് അവാര്‍ഡ് മുന്‍ പ്രസിഡന്റ് വര്‍ഗീസ് കെ രാജനു സമ്മാനിച്ചു. പ്രസിഡണ്ട് തോമസ് റ്റി ഉമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വച്ച് സി എസ് ഐ മധ്യ കേരള മഹായിടവകയുടെ ബിഷപ്പ് എമിരിറ്റസ് തോമസ് സാമുവേല്‍ തിരുമേനിയാണ് വര്‍ഗീസ് കെ രാജനു ആശംസാ ഫലകം സമ്മാനിച്ചത്. സംഘടനയുടെ വളര്‍ച്ചയിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ച രാജന് ഇപ്പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ആയി സേവനം അനുഷ്ടിക്കുന്നു .
റവ. ഫാ. ജോണ്‍ തോമസ്, ഐ.എന്‍.ഒ.സി ചെയര്മാന് ജോര്‍ജ് എബ്രഹാം , റവ. വില്‍സണ്‍ ജോസ് , ലോങ്ങ് ഐലന്റ് മലയാളീ കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ്റജി മര്‍ക്കോസ് , അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്മാന് സജി എബ്രഹാം തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു സംസാരിച്ചു. തിരുവല്ലയുടെ വളര്‍ച്ചക്കും വികസനത്തിനും വേണ്ടി ഫ്രണ്ട്സ് ഓഫ് തിരുവല്ല നല്കുന്ന സഹായ സഹകരണങ്ങള്‍ക്കും തിരുമേനി അഭിനന്ദനം രേഖപ്പെടുത്തി. മധ്യതിരുവിതാംകൂറില്‍ ഒരു വിമാനത്താവളം വരേണ്ടത് നാടിന്റെ വികസനത്തിനും അതോടൊപ്പം പതിനായിരക്കണക്കിനു വരുന്ന പ്രവാസികളുടെ യാത്രാസൗകര്യത്തിനും വേണ്ടുന്ന ന്യായമായ ആവശ്യമായി തീര്‍ന്നിരിക്കുന്നുവെന്നു തിരുമേനി ചൂണ്ടിക്കാട്ടി. ഇതുപോലെയുള്ള ആവശ്യങ്ങള്‍ ഭരണാധികാരികളെ ബോദ്ധ്യപ്പെടുത്താന്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ പോലെയുള്ള പ്രാദേശിക സംഘടനകള്‍ മുന്നോട്ടുവരണമെന്ന് തിരുമേനി ഓര്‍മ്മിപ്പിച്ചു. തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും തിരുമേനി ആശംസിച്ചു.
Comments