You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ മലയാളം സ്‌കൂള്‍ വാര്‍ഷികം മെയ്‌ 10-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 08, 2015 10:35 hrs UTC

ഷിക്കാഗോ: `പച്ചയാം വിരിപ്പിട്ട' മലയാളക്കരയിലെ ഓര്‍മ്മകളും പാരമ്പര്യസമ്പത്തുക്കളും പുതു തലമുറയിലൂടെ തുടര്‍ന്നുകൊണ്ടു പോകുന്നതിനെ ലക്ഷ്യമിട്ടുകൊണ്ട്‌ ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളിന്റെ 2014- 15 വാര്‍ഷികം മെയ്‌ പത്താം തീയതി രാവിലെ 11 മണിക്ക്‌ പാരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്നു. 1992-ല്‍ ഫാ. മാത്യു പന്തലാനിക്കല്‍ ഡയറക്‌ടറായി പ്രവര്‍ത്തനം ആരംഭിച്ച മലയാളം സ്‌കൂള്‍, തുടര്‍ന്ന്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഫാ. ആന്റണി തുണ്ടത്തില്‍, മാര്‍ ജോയി ആലപ്പാട്ട്‌ എന്നിവര്‍ ഡയറക്‌ടറായും, അലക്‌സ്‌ കുത്തുകല്ലന്‍, ജോണ്‍ തെങ്ങുംമൂട്ടില്‍ എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായും സിറിയക്‌ തട്ടാരേട്ട്‌ രജിസ്‌ട്രാറായും വളര്‍ച്ചയുടെ പാതയില്‍ തുടര്‍ന്നു. ഇന്ന്‌ റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ഡയറക്‌ടറായും, റോയി തോമസ്‌ വരകില്‍പറമ്പില്‍ (പ്രിന്‍സിപ്പല്‍), റോസമ്മ തെനിയപ്ലാക്കല്‍ (വൈസ്‌ പ്രിന്‍സിപ്പല്‍), അയിഷാ ലോറന്‍സ്‌, സിത്താര പലയ്‌ക്കാത്തടം (രജിസ്‌ട്രാര്‍) ആയും പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ 25-ല്‍പ്പരം അധ്യാപകര്‍ പി.കെ.ജി മുതലുള്ള എട്ടു ക്ലാസുകളിലായി മലയാള ഭാഷ പഠിപ്പിക്കുന്നതിനായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നു.

 

കഴിഞ്ഞകാലങ്ങളില്‍ മലയാളം സ്‌കൂളില്‍ പഠിച്ചുപോയവരും, ഇന്ന്‌ നിയമ, മെഡിക്കല്‍, എന്‍ജിനീയറിംഗ്‌, ടീച്ചിംഗ്‌ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ മലയാളം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അവര്‍ക്കു കിട്ടിയ മലയാള ഭാഷാ പ്രാവീണ്യം അനായാസം തങ്ങളുടെ തലങ്ങളില്‍ ഉപയോഗിക്കുന്നതായ അനുഭവ വിവരണങ്ങള്‍ മലയാളം സ്‌കൂളിനെ പുളകമണിയിക്കുന്നു. 180-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ നിന്ന്‌ ഈവര്‍ഷവും ആറു കുട്ടികള്‍ ഗ്രാജ്വേറ്റ്‌ ചെയ്യുന്നു. വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നതും മലയാളം സ്‌കൂളില്‍ നിന്നു മികച്ച വിജയം നേടുന്നതുമായ ഒരു വിദ്യാര്‍ത്ഥിക്ക്‌ ഏലിക്കുട്ടി ജോസഫ്‌ തെനിയപ്ലാക്കലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എവര്‍ റോളിംഗ്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും, (കഴിഞ്ഞവര്‍ഷത്തെ ജേതാവ്‌ ബിബിന്‍ ഡൊമിനിക്‌) മറ്റ്‌ ട്രോഫികളും, ഈവര്‍ഷവും വാര്‍ഷികദിനത്തില്‍ കുട്ടികള്‍ക്ക്‌ നല്‍കുന്നതാണ്‌. റോസമ്മ തെനിയപ്ലാക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.