You are Here : Home / USA News

വി.ഡി .ചിരിക്കുക ആയിരുന്നില്ല ..ചിരിപ്പിച്ചു ചിരിപ്പിച്ചു കരയുകയാണ്

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Friday, May 08, 2015 03:33 hrs UTC

.

 

(പാരഡി കലാ സാമ്രാട്ട് ,ശ്രീ.വി.ഡി രാജപ്പനെ പറ്റിയുള്ള സ്പെഷ്യൽ ഫീച്ചർ  )

 

 

ചാനലുകളും,റിയാലിറ്റി ഷൊകൾകും,യു ട്യൂബ് തരംഗത്തിനും എല്ലാം മുൻപേ ഇവിടെ കലാകാരന്മാരും കലാ പ്രകടനങ്ങളും ഉണ്ടായിരുന്നു.ഇന്ന് ചാനലുകളിൽ മിമിക്രി താരങ്ങൾ മിന്നി മറയുന്നു .എന്നാൽ നാം മറന്ന ചില ചിരികുടുക്കകൾ ഇന്നും തകരാതെ ,മൃത പ്രാണരായി ജീവിക്കുന്നു .

കോമഡി രംഗത്ത് വ്യത്യസ്ഥമായ രീതിയിൽ നമ്മെ ഏറെ ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും അതുപോലെ പാരഡി ഗാന പ്രസ്ഥാനം തന്നെ നിലവിൽ വരുത്തിയ വ്യക്തിയാണ് ശ്രീ.വി ഡി രാജപ്പൻ .ഒരുകാലത്ത് കേരളത്തിന്റെ അച്ചടി നഗരമായ കോട്ടയത്തുനിന്നും ഇന്ത്യമുഴുവനും ,പിന്നീടു ചുരുങ്ങിയ കാലം കൊണ്ട് ഗൾഫും ,യൂറോപ്പും,അമേരിക്കയും എന്ന് വേണ്ട മലയാളികൾ ഉള്ള എല്ലാ രാജ്യങ്ങളിലും സന്ദർശനം നടത്തി വേദികൾ കൈ അടക്കിയ ശ്രീ.വി ഡി  ഇന്ന് മരണവുമായി മല്ലിടുന്നു .

ഏതു കഥകളുടെയും കഥപറച്ചിലുകളുടെയും  മധ്യാന്ഹത്തിൽ ഒരു ഇടവേളയുണ്ട്.നമുക്കാ ഇടവേളയ്ക്കു മുന്പുള്ള വി ഡി യെ പരിശോധിക്കാം..

കോട്ടയം ചന്തക്കു സമീപം ഉണ്ടായിരുന്ന ബാർബർഷൊപ്പിലെ സംഗീതമയമായ അന്ടരീക്ഷം ഒരു പക്ഷെ നമ്മിൽ  രണ്ടു കാര്യങ്ങൾ ആണ്  ഉണര്തിയിരുന്നത് പ്രത്യേകിച്ചും മറ്റു സ്ഥലങ്ങളിൽ  നിന്നും കോട്ടയം നഗരത്തിൽ എത്തുന്നവർക് ഒരു തമിഴന്റെ കാസറ്റ് കടയിലെന്നപോലെ തെരുവിനെ  സംഗീത മയമാക്കിയ ഒരു ചെറിയ കട അത് ചിലര്ക് ഒരു കാസറ്റ് കടയും എന്നാൽ നാട്ടുകാർക് താളാത്മകമായി മുടിവെട്ടുന്ന ബാർബർഷോപ്പും.അച്ഛന്റെ മരണ ശേഷം അമ്മയുടെ രണ്ടാം വിവാഹവും ,സ്വന്തം കുടുംബത്തിൽ നിന്നുള്ള അവജ്ഞയും ,അവഗണനയും , തിരസ്കൃത ജീവിതവും ,പീഡനവും സഹിക്കാനാവാതെ സ്വന്തം വലിയച്ഛന്റെ കടയിൽ കുലത്തൊഴിൽ പഠിക്കാനെത്തിയ കൌമാരക്കാരൻ എങ്ങിനെയാണ് പാരഡി സാമ്രാട്ട് ആയതു .

കാസറ്റ് പ്ലയെറിൽ മുഴങ്ങിയ തമിഴ് ഗാനങ്ങളെക്കാൾ ,സാധാരണ ഒരു ബാർ ബർ ഷോപ്പിലെ കത്രിക താളത്തിൽ ഒഴുകിവന്ന ലൈവ് ഗാനങ്ങല്ക് ശ്രോതാക്കൾ ഏറിയതോടെ മുടിവെട്ടാനും ,താടിവടിക്കാനും ഉള്ളവരെ കൂടുതൽ തിരക്ക് കടക്ക് അകത്തും പുറത്തും ഏറി വന്നു പക്ഷെ ഗാനങ്ങൾ മുഴുവൻ വളരെ വ്യത്യസ്തവും പുതുമയും നിറഞ്ഞ പാരടി ഗാനങ്ങൾ ആയിരുന്നുവെന്നു മാത്രം..മുടി വെട്ടുന്നതിനു പകരം തലയ്ക്കു മുകളിൽ പലപ്പോഴായി കത്രികകൾ താളം മുഴക്കി.രാജപ്പന്റെ പാട്ടുകൾ കടകൾക് പുറത്തേക്കും ജനം അറിയാനും കേൾകാനും തുടങ്ങിയപ്പോൾ പെട്ടെന്നൊരു ദിവസം കടയുടെ മുൻപിൽ പാട്ട് കേള്കാൻ പുതിയ ഒരു കാർ വന്നു നിന്നു .ഒരു പക്ഷെ രാജപ്പന്റെ ജീവിതം തെളിയുന്ന നിമിഷം .സാക്ഷാൽ മിസ്സിസ് കെ എം മാത്യു ,രാജപ്പനെ വേദിയിൽ പരിപാടി അവതരിപ്പിക്കാൻ വേണ്ടി ക്ഷണിക്കുന്നു .ശുക്ര നക്ഷത്രം തെളിയുന്നു.പിന്നെടങ്ങോട്ടു പരമ്പരാഗത തൊഴിൽ  ശാലയുടെ തട്ടി അടഞ്ഞു കിടന്നു .അവിടെ തുടങ്ങിയ കാഥിക യാത്രയിൽ ഒരു പുതിയ പാരഡി യുഗപിറവി ഉടലെടുക്കുക ആയിരുന്നു രക്ഷകനും ,ഗുരുവുമായ വലിയച്ഛന്റെ കൊള്ളിവയ്പും ,കടയുടെ താഴും പൂട്ടി രാജപ്പൻ ,വി ഡി രാജപ്പൻ ആയി വേദികളിൽ നിന്നും വേദികളിലേക്ക് പ്രയാണം തുടങ്ങി .

കഥാപ്രസംഗ രംഗത്തെ ചരിത്ര ,കുടുംബ കഥ പറയുന്ന  കാഥികർ ആയ സാംബശിവനെ പോലെയും,കെടാമംഗലത്തെ പോലെയും  വി ഡി രാജപ്പനും പാരഡി കഥാപ്രസന്ഗ രംഗത്ത് മൃഗങ്ങളുടെയും ,പക്ഷികളുടെയും കഥകൾ പറഞ്ഞു . അങ്ങനെ രാജപ്പന്‍ കഥ പറഞ്ഞു പറഞ്ഞ് കേരളവും കടന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും ഗള്‍ഫിലും യൂറോപ്പിലുമൊക്കെ എത്തി...മലയാളി എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ രാജപ്പനുമെത്തി. ചികയുന്ന സുന്ദരിയും പോത്തുപുത്രിയും മാക് മാകും അക്കിടി പാക്കരനുമൊക്കെ രാജപ്പനെ ഒരു ഹാസ്യചക്രവര്‍ത്തിയാക്കി...

പിന്നെ ഒരു ദിവസം രാജപ്പന്‍ സിനിമാനടനുമായി. 

ആരും കാണാത്ത സിനിമയിലാണ് ആദ്യം അഭിനയിച്ചിതങ്കെിലും (ആദ്യ ചിത്രമായ കാട്ടുപോത്ത് റിലീസ് ചെയ്തില്ല, പക്ഷെ ആ സിനിമയിലെ പാട്ട് നിങ്ങള്‍ മറക്കില്ല- പൂവല്ല പൂന്തളിരല്ല, മാനത്തെ മഴവില്ലല്ല....) ശകുനപ്പിഴയൊന്നും സിനിമയില്‍ ഉണ്ടായില്ല. പ്രേക്ഷകരെക്കാള്‍ രാജപ്പന്റെ തമാശകള്‍ ഇഷ്ടപ്പെട്ടവര്‍ സിനിമാലോകത്ത് തന്നെ ഉണ്ടായിരുന്നു, രാജപ്പന്റെ താരാരാധകരില്‍ പ്രധാനി പ്രേംനസീര്‍ അയിരുന്നു. രാജപ്പന്‍ സെറ്റിലുണ്ടെങ്കില്‍ എത്ര തിരക്കുണ്ടെങ്കിലും നസീര്‍ രാജപ്പനെകൊണ്ട് കഥ പറയിച്ചും പാട്ടുപാടിച്ചും അവിടിരിക്കും

രാജപ്പന്റെ കഥാപ്രസംഗങ്ങള്‍ കാസറ്റ് രൂപത്തിലിറങ്ങി. വന്‍ ഡിമാന്‍ഡോടെയാണ് അവ വിറ്റുപോയത്...ചുരുക്കി പറഞ്ഞാല്‍ വി ഡി രാജപ്പന് നിന്നു തിരിയാന്‍ ടൈം ഇല്ലാത്ത ടൈം ആയിരുന്നു അത്.ഇതേ കാലയളവിൽ ആണ് ആതുര സേവന രംഗത്തുനിന്ന് തന്റെ ജീവിത സഖിയെ കണ്ടെത്തുന്നതും പ്രണയ വിവാഹം ചെയ്യുന്നതും.

സിനിമയും കഥാപ്രസംഗവുമൊക്കെയായി ജീവിതമങ്ങനെ മുന്നോട്ടുപോയി...കോട്ടയം പേരൂരില്‍ 25 സെന്റ് സ്ഥലവും അതില്‍ കുറ്റമില്ലാത്തൊരു വീടുമൊക്കെ ഉണ്ടാക്കി. രണ്ടുമക്കളുമുണ്ടായി, രാജേഷും രാജീവും.

ജീവിതത്തിന്റെ രണ്ടാം (ഇടവേളയുടെ) പകുതി എങ്ങനെ ഒക്കെ ആയി ....

കലാകാരന്മാരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സുഹൃത്തുക്കളും വില്ലന്‍മാരും എന്നും മദ്യവും പുകവലിയുമാണ്. രാജപ്പനും ഇവര്‍ രണ്ടുപേരുമായി ഗാഢമായ സൗഹൃദത്തിലായിരുന്നു. പലപ്പോഴും അഭിനയിക്കാന്‍ വിളിച്ചാല്‍ പ്രതിഫലം മദ്യമായിട്ട് സ്വീകരിക്കാന്‍ വിമുഖത കാട്ടിയില്ല. എന്തെങ്കിലും കാശായിട്ട് കിട്ടിയാല്‍ അത് ആദ്യം കാണുന്ന ഏതെങ്കിലും പരിചയക്കാരന്റെ സങ്കടം തീര്‍ക്കാന്‍ പോക്കറ്റില്‍വെച്ചുകൊടുക്കും, ചോദിച്ചിട്ടാണെങ്കിലും അല്ലെങ്കിലും. മറ്റുള്ളവനെ സഹായിക്കുന്നതിലും കുടിക്കുന്നതിലും രാജപ്പന് ആവേശം കുറച്ച് കൂടിപ്പോയി. കൈയില്‍ കാശുള്ളതുകൊണ്ടായിരുന്നില്ല, ഉള്ളില്‍ കനലെരിയുന്നതുകൊണ്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.