You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഏഴാമത്‌ കുടുംബ നവീകരണ കണ്‍വന്‍ഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 11, 2015 09:59 hrs UTC

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ 2015 ജൂണ്‍ 11,12,13,14 തീയതികളില്‍ ഏഴാമത്‌ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടുമെന്ന്‌ വികാരി റവ.ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 9.15 മുതല്‍ വൈകിട്ട്‌ 5.30 വരെയാണ്‌ കണ്‍വന്‍ഷന്‍. വിവിധ പ്രായങ്ങളിലുള്ളവര്‍ക്ക്‌ വ്യത്യസ്‌ത വേദികളിലും, മുതിര്‍ന്നവര്‍ക്ക്‌ മലയാളത്തിലും, മറ്റുള്ളവര്‍ക്ക്‌ ഇംഗ്ലീഷിലുമാണ്‌ ശുശ്രൂഷകള്‍ നടത്തുന്നത്‌. സുപ്രസിദ്ധ ധ്യാനപ്രാസംഗികന്‍ റവ.ഫാ. ജോസഫ്‌ പാംബ്ലാനിയുടെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്ക്‌ കത്തീഡ്രല്‍ ദേവാലയത്തിലും, ആസാം ഡിവൈന്‍ധ്യാന കേന്ദ്രം ഡയറക്‌ടര്‍ റവ.ഫാ. ബോബി എമ്പ്രയിലിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കും യുവദമ്പതികള്‍ക്കും ലൈബ്രറി ഹാളിലും, ഹൈസ്‌കൂള്‍- മിഡില്‍ സ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ക്ക്‌ അല്‍ഫോന്‍സാ ഹാള്‍, ചാവറ ഹാള്‍ എന്നീ വേദികളിലും, പ്രൈമറി- കെ.ജി ക്ലാസുകളിടെ കുട്ടികള്‍ക്ക്‌ ക്ലാസ്‌ റൂമുകളില്‍ വെച്ചുമാണ്‌ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

 

 

ജൂണ്‍ 11-ന്‌ വ്യാഴാഴ്‌ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ആഘോഷമായ ബൈബിള്‍ പ്രതിഷ്‌ഠയോടുകൂടി കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. കണ്‍വന്‍ഷന്‍ വിജയത്തിനുവേണ്ടി എല്ലാ ദിവസവും ആരധാനാ ചാപ്പലില്‍ മധ്യസ്ഥ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. താത്‌പര്യമുള്ള ഏവര്‍ക്കും കണ്‍വന്‍ഷനില്‍ പങ്കെടുക്കാമെന്ന്‌ വികാരി റവ.ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും, അസി. വികാരി റവ.ഫാ. റോയി മൂലേച്ചാലിലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ എമ്പ്രയില്‍ (630 550 8220), ജോസ്‌ കടവില്‍ (630 440 2021), ജോര്‍ജുകുട്ടി വാച്ചാപറമ്പില്‍ (630 290 9012), കത്തീഡ്രല്‍ (708 544 7250).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.