You are Here : Home / USA News

കാപ്‌സിന്റെ മെഡിക്കല്‍ ക്യാമ്പ്‌ വന്‍വിജയം

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, May 11, 2015 10:03 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക്‌ സര്‍വീസ്‌ (CAPS) സംഘടനയുടെ ആഭിമുഖ്യത്തില്‍ മെയ്‌ 2-ാം തീയതി തീയതി ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ സ്റ്റോഫോര്‍ഡിലെ ന്യൂ ഇന്ത്യാ ഗ്രോസേര്‍സ്‌ ബില്‍ഡിംഗ്‌ ഹാളില്‍ വെച്ച്‌ നടത്തിയ മെഡിക്കല്‍ ക്യാമ്പും സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും അത്യന്തം മാതൃകാപരവും വിജയകരവുമായി. രോഗചികിത്സക്കും നിവാരണത്തിനും, അശരണര്‍ക്കും ആലംബഹീനര്‍ക്കും സാധാരണക്കാര്‍ക്കും പ്രാഥമികമായ അറിവും മാര്‍ക്ഷങ്ങളും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഒരു മെഡിക്കല്‍ ക്യാമ്പായിരുന്നു അത്‌. മതിയായ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ ഇല്ലാത്തവര്‍ക്കും നാട്ടില്‍ നിന്ന്‌ സന്ദര്‍ശനത്തിനെത്തിയ പ്രായമായ വ്യക്തികള്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ഒരു അനുഗ്രഹവും ആശ്വാസവുമായിരുന്നു കാപ്‌സിന്റെ ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌.

 

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന്‌ ആബാലവൃദ്ധം പൊതുജനങ്ങളാണ്‌ സൗജന്യ മെഡിക്കല്‍ സേവനത്തിനായി ക്യാമ്പിലെത്തിയത്‌. റവ.ജോണ്‍ തോമസിന്റെ ഈശ്വരപ്രാര്‍ത്ഥനക്കു ശേഷം കാപ്‌സിന്റെ പ്രസിഡന്റ്‌ നയിനാന്‍ മാത്തുള്ള മെഡിക്കല്‍ ക്യാമ്പിനെത്തിയ സദസ്സിനെയും മെഡിക്കല്‍ സേവനം നല്‍കുന്നതിനായെത്തിയ ഫിസിഷ്യന്‍സ്‌, നഴ്‌സസ്‌, വിവിധ മെഡിക്കല്‍ ടെക്‌നീഷ്യന്‍സിനേയും ഈ മഹനീയ സംരഭത്തിലേക്ക്‌ സ്വാഗതം ചെയ്‌തു സംസാരിച്ചു. ഡോക്‌ടര്‍ മനു ചാക്കോ മെഡിക്കല്‍ ടീമിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. വിവിധ ആരോഗ്യമേഖലയിലെ സ്‌പെഷ്യലൈസ്‌ ചെക്കപ്പിനായി, റജിസ്‌ട്രേഷന്‍, ബ്ലഡ്‌ ടെസ്റ്റ്‌, ലാബ്‌, ഫാമിലി മെഡിസിന്‍, പെയിന്‍ മാനേജ്‌മെന്റ്‌, എന്റൊക്രിനോളജി, ഡയബറ്റിസ്‌, ബ്ലഡ്‌ പ്രഷര്‍ ചെക്കപ്പ്‌, എക്കോ കാര്‍ഡിയോഗ്രാം ചെക്കപ്പ്‌, തുടങ്ങിയവക്കായി റൂമുകളും ബൂത്തുകളുമുണ്ടായിരുന്നു.

 

ഗള്‍ഫ്‌ കോസ്റ്റ്‌ റീജിയണല്‍ ബ്ലഡ്‌ സെന്ററിന്റെ സ്‌പെഷ്യല്‍ ബ്ലഡ്‌ ബാങ്ക്‌ ബസ്‌ ലാബര്‍ട്ടറി സന്നാഹങ്ങളും പ്രവര്‍ത്തകരും അവിടെ എത്തിയിരുന്നു. ധാരാളം പേര്‍ ബ്ലഡ്‌ ബാങ്കിലേക്ക്‌ രക്തദാനം ചെയ്‌തു. ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്ക്‌ രാവിലെ മുതല്‍ ജനങ്ങള്‍ വന്നും പോയികൊണ്ടുമിരുന്നൂ. ഇന്ത്യന്‍ നഴ്‌സസിന്റെ ഒരു വന്‍നിര തന്നെ സേവനത്തിനായി രംഗത്തു പ്രവര്‍ത്തിച്ചു. മെഡിസിന്‍ വേണ്ടവര്‍ക്ക്‌ ഹ്യൂസ്റ്റനിലെ പി.ആര്‍. ഫാര്‍മസി സൗജന്യമായി മരുന്നുകള്‍ നല്‍കി. ഡോക്‌ടര്‍ ജയരാമന്‍, ഡോക്‌ടര്‍ കേശവന്‍ ഷാന്‍, ഡോക്‌ടര്‍ മനു ചാക്കൊ, ഡോക്‌ടര്‍ മൈക്കിള്‍ ഹീലിംഗ്‌, ഡോക്‌ടര്‍ ഷാന്‍സി ജേക്കബ്‌, ഡോക്‌ടര്‍ മൂല്‍ നീഗം, ഡോക്‌ടര്‍ സലിനാസ്‌ തുടങ്ങിയ പ്രമുഖ ഫിസിഷ്യന്മാര്‍ പരിശോധനയും ഉപദേശങ്ങളും നല്‍കുകയും മരുന്നുകള്‍ കുറിക്കുകയും ചെയ്‌തു. കൂടുതല്‍ ഉപദേശങ്ങളൊ രോഗചികിത്സയൊ വേണ്ടവരെ ഇന്ത്യന്‍ ഡോക്‌ടേര്‍സ്‌ ചാരിറ്റി ക്ലിനിക്കിലേക്ക്‌ (IDC CLINIC HOUSTON) റഫര്‍ ചെയ്‌തു.

 

ന്യൂ ഇന്ത്യാ ഗ്രോസേര്‍സ്‌ മെഡിക്കല്‍ ക്യാമ്പിന്റെ ഗ്രാന്‍ഡ്‌ സ്‌പോണ്‍സേര്‍സ്‌ ആയിരുന്നു. തോമസ്‌ മാത്യു, ജിജൊ ജോസഫ്‌, റോസമ്മ ഫിന്നി, ഡോക്‌ടര്‍ മോളി മാത്യു, ഈശൊ ജേക്കബ്‌, എ.സി. ജോര്‍ജ്‌ തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ ഈ സംരഭത്തെ സഹായിച്ചവരാണ്‌. സേവനത്തിന്റെ അംഗീകാരമായ വിശിഷ്‌ട സേവന സര്‍ട്ടിഫിക്കറ്റുകള്‍ മെഡിക്കല്‍ വിദഗ്‌ധന്മാര്‍ക്ക്‌ നല്‍കി ഇഅജട ആദരിച്ചു. സന്നിഹിതരായ ഏവര്‍ക്കും പൊന്നുപിള്ള നന്ദി രേഖപ്പെടുത്തി സംസാരിച്ചു. നയിനാന്‍ മാത്തുള്ള, ഷിജിമോന്‍ ഇഞ്ചനാട്ട്‌, എബ്രഹാം തോമസ്‌, എബ്രഹാം നെല്ലിപള്ളില്‍, സാമുവല്‍ മണ്ണന്‍കര, തോമസ്‌ തയ്യില്‍, പൊന്നുപിള്ള, റെനി കവലയില്‍, ജോണ്‍ വര്‍ഗീസ്‌, കെ. കെ. ചെറിയാന്‍, തുടങ്ങിയവര്‍ കാപ്‌സിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ഹ്യൂസ്റ്റനിലെ സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്‌ട്രീയ-മാധ്യമ രംഗത്തെ പല പ്രമുഖരും ഈ മെഡിക്കല്‍ ക്യാമ്പിലെത്തി ആശംസകള്‍ അര്‍പ്പിച്ചു. മറ്റു സംഘടനകള്‍ക്ക്‌ പ്രചോദനവും മാതൃകയുമായി കാപ്‌സിന്റെ മെഡിക്കല്‍ ക്യാമ്പ്‌ ഒരു വന്‍വിജയമായി കലാശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.