You are Here : Home / USA News

ജയപ്രകാശ് നായര്‍ എന്‍.ബി.എ. ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, May 11, 2015 10:06 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ 2015- 16-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനായി ജയപ്രകാശ് നായരെ തെരഞ്ഞെടുത്തു. മുന്‍ ചെയര്‍മാന്‍ സുനില്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ ട്രസ്റ്റീ ബോര്‍ഡ്‌ യോഗത്തിലാണ് ജയപ്രകാശ് നായരെ ചെയര്‍മാനായും റിക്കോര്‍ഡിംഗ് സെക്രട്ടറിയായി ഗോപിനാഥ് കുറുപ്പിനെയും തെരഞ്ഞെടുത്തത്. വിജയ്‌കുമ്മര്‍ നായര്‍, ഡോ. ധീരജ് കമലം, ശോഭാ കറുവക്കാട്ട് എന്നിവരാണ് മറ്റു അംഗങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.