You are Here : Home / USA News

ഗുരു- ശിഷ്യ ബന്ധത്തിന്റെ നന്മകളെ പുതിയ തലമുറയ്‌ക്ക്‌ കൈമാറുക

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, May 12, 2015 02:49 hrs UTC

ചിക്കാഗോ: ദൈവത്തില്‍ നിന്നും മാതാപിതാക്കന്മാരില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നും ലഭിച്ച നന്മകളേയും, നല്ല മൂല്യങ്ങളേയും തലമുറകളിലേക്ക്‌ കൈമാറുന്നതില്‍ വന്ന വീഴ്‌ചയുടെ അപകടം ആധുനിക സമൂഹത്തില്‍ പല മേഖലകളിലും കാണുവാന്‍ സാധിക്കുമെന്ന്‌ അഭി. ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത. ചിക്കാഗോ മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജ്‌ അലുംമ്‌നി അസോസിയേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്‌ മൂര്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ യു.കെ-യൂറോപ്പ്‌- ആഫ്രിക്ക ഭദ്രാസനാധിപനുമായ അഭി. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത. മെയ്‌ 10-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഡസ്‌പ്ലെയിന്‍സില്‍ (733 Sandy Lane, Des Plaines 60016 ) കൂടിയ സമ്മേളനത്തില്‍ ആദ്യമായി ചിക്കാഗോയില്‍ എത്തിയ അഭി. തിരുമേനിയെ പ്രസിഡന്റ്‌ റവ. മാത്യു ഇടിക്കുള, ഐപ്പ്‌ സി. പരിമണം എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

 

ഈ സംഗമം തന്റെ കലാലയ ജീവിതത്തിന്റെ നിറമുള്ള ഓര്‍മ്മകളെ ഒരിക്കല്‍ക്കൂടി സ്‌മൃതിപഥത്തില്‍ കൊണ്ടുവരുവാനുള്ള വേദിയായി മാറുകയും, ഗതകാല കലാലയ സ്‌മരണകള്‍ അയവിറക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുടുംബമായി ഒത്തുകൂടിയതിലുള്ള അതിയായ സന്തോഷവും തിരുമേനി അറിയിച്ചു. ബിഷപ്പ്‌ മൂര്‍ കോളജ്‌ അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ റവ മാത്യു ഇടിക്കുള അധ്യക്ഷത വഹിച്ചയോഗത്തില്‍ സെക്രട്ടറി ബെന്നി പരിമണം ഏവരേയും സ്വാഗതം ചെയ്‌തു.

 

വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ. തമ്പി മാത്യു, പാസ്റ്റര്‍ സ്റ്റീഫന്‍സണ്‍, സിനില്‍ ഫിലിപ്പ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാസിരിക്കുകയും അലുംമ്‌നി അസോസിയേഷന്റെ ഉപഹാരം അഭി. തിരുമേനിക്ക്‌ ട്രഷറര്‍ ഡോ. ബിനു ഫിലിപ്പ്‌ നല്‍കുകയും ചെയ്‌തു. സഭാ സാമൂഹ്യമേഖലകളിലും, ആഗോള ക്രൈസ്‌തവ പ്രസ്ഥാനങ്ങളിലും തനതായ വ്യക്തിപ്രഭാവംകൊണ്ട്‌ തിളങ്ങി നില്‌ക്കുന്ന അഭി. തിരുമേനിയുമായുള്ള ഒത്തുചേരല്‍ സമ്മാനിച്ച സന്തോഷത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും ഡാനിയേല്‍ സി വര്‍ഗീസ്‌ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.