You are Here : Home / USA News

ബ്രാംറ്റൻ മലയാളി സമാജം യുവജന വേദിയെ തിരഞ്ഞെടുത്തു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Tuesday, May 12, 2015 02:59 hrs UTC



ബ്രാംറ്റൻ:കഴിഞ്ഞദിവസം സമാജം സെന്ററിൽ വച്ച് നടന്ന പ്രത്യേക യോഗത്തിൽ ബ്രാംറ്റൻ മലയാളി സമാജം യൂത്ത് വേദിയെ തിരഞ്ഞെടുത്തു.കാനഡയിലെ മലയാളികളുടെ വരും തലമുറക്കാരിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനും കല ,സാഹിത്യം,കായിക വിനോദങ്ങൾ എന്നീ  മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്തി എടുക്കുന്നതിനും വേണ്ടി ആയിരിക്കും യുവജന വേദി പ്രധാനം ആയും പ്രവര്ത്തിക്കുക .പഠന രംഗത്തും,കല ,കായിക .ശാസ്ത്ര രംഗത്തും മികവു തെളിയിച്ചുവരുന്നവർ  ആണ് യുവജന വേദിയുടെ സാരഥികൾ.വേദിയുടെ ചെയർ പെർസണ്‍ ആയി രേഷ്മ നമ്പ്യാരും ,വൈസ് ചെയർ ആയി  ജോർജ് ബോബൻ ,ഷാരൊണ്‍ ചാര്ൾസ് എന്നിവരും ചുമതല ഏറ്റതായി  സമാജം കമ്മിറ്റി പ്രസിഡന്റ്‌ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.