You are Here : Home / USA News

'നാമി' രണ്ടാം ഘട്ട ഫലങ്ങൾ ജോണ്‍ പി ജോണ്‍ മുന്നിൽ

Text Size  

Story Dated: Tuesday, May 12, 2015 03:15 hrs UTC

'നാമി' നോർത്ത് അമേരിക്കൻ മലയാളീ ഓഫ് ദി ഇയർ ഓണ്‍ലൈൻ വോട്ടിങ്ങിന്റെ രണ്ടാം ഘട്ട ഫലങ്ങൾ പ്രവാസി ചാനൽ പ്രഖ്യാപിച്ചു.

നോര്‍ത്ത് അമേരിക്കയിലെ പ്രവാസജീവിതത്തില്‍ മലയാളികളുടെ നന്മക്കായി സംഘടനകൾ വഴിയോ കേരളത്തിലെ കലകൾ അമേരിക്കയിൽ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ നിരവധി രംഗങ്ങളിൽ മികവു കാട്ടിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയറിന് വേണ്ടി നോമിനേറ്റ് ചെയ്യുകയും അതിനു ശേഷം ഓണ്‍ലൈൻ വോടിംഗ് വഴി ഒരു നാമിയെ തിരഞ്ഞെടുക്കുന്നതിന്റെ രണ്ടാഴ്ച കൂടുമ്പോൾ തയ്യാറാക്കിയ ഫലങ്ങൾ ആണിത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കാനഡയില നിന്നുള്ള ജോണ്‍ പി ജോണ്‍ ആണ് മുന്നിൽ നില്ക്കുന്നത്, രണ്ടാം സ്ഥാനത്ത് ടി.എസ്.ചാക്കോയും നിൽക്കുന്നു.

 

അര്‍ഹരായ ഒട്ടേറെ പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ അവരേയും പരിഗണിക്കും. അമേരിക്കന്‍ മലയാളി സമൂഹത്തിനു വ്യത്യസ്തമായ മേഖലകളില്‍ തനതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് എല്ലാവരും. അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനല്‍ നല്കുന്നത്. പ്രവാസി ചാനൽ ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി നിമിഷങ്ങൽക്കുള്ളിൽ വോട്ട് ചെയ്യനുള്ള വളരെ ലളിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 11 വരെ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്.

ഓഗസ്റ്റ്‌ മാസത്തിൽ ന്യൂയോര്കിൽ വച്ച് നടക്കുന്ന പരിപാടിയിൽ വച്ച് അവാർഡ് ജേതാവിനെയും മറ്റു നോമിനീകളെയും ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും, കൂടാതെ അമേരിക്കൻ രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാർഡ് നൽകുക. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമാണ് വോടിംഗ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. 'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ 2015' 'NAMY' യെക്കുറിച്ച് കൂടുതല് അറിയുവാന് പ്രവാസി ചാനലിന്റെ നമ്പറിൽ വിളിക്കുക 1-908-345-5983.

 

അല്ലെങ്കിൽ ഇമെയിൽ : namy@pravasichannel.com, worldwide viewing via www.pravasichannel.com

 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.