You are Here : Home / USA News

ഡാലസില്‍ നഴ്‌സസ് സംഗമം ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 12, 2015 10:28 hrs UTC

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സിലെ മലയാളി നഴ്‌സുമാരെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ദേശീയഗാനാലാപനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. കേരള അസോസിയേഷന്‍ പ്രസി.ബാബു സി മാത്യു സ്വാഗതമാശംസിക്കുകയും ജാക്കി മൈക്കിള്‍, ആലീസ് മാത്യു, ഹരിദാസ തങ്കപ്പന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കുകയും ചെയ്തു. ഡാലസ്- ഫോര്‍ട്ട് വര്‍ത്തിലെ അവാര്‍ഡിനര്‍ഹരായ നഴ്‌സുമാരെ ഷെര്‍ലി കൊടുവത്ത്, ജാക്കി മൈക്കിള്‍ എന്നിവര്‍ പ്രത്യേക പ്ലാക്കുകള്‍ നല്‍കി ആദരിച്ചു. ദീപ ജെയ്‌സണ്‍, ആനി തങ്കച്ചന്‍ എന്നിവര്‍ ഗാനമാലപിക്കുകയും നാന്‍സി വര്‍ഗീസിന്റെ നൃത്തവും അരങ്ങേറി. ബോബന്‍ കൊടുവത്ത് നന്ദി അറിയിച്ചു. സിന്ധു സുധീര്‍ എം.സി.ആയി ചടങ്ങുകള്‍ നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.