You are Here : Home / USA News

റവ ജോണ്‍സണ്‍ തോമസ്‌ ഉണ്ണിത്താന്‍ ചുമതലയേറ്റു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, May 13, 2015 09:52 hrs UTC

ഹൂസ്റ്റണ്‍: നോര്‍ത്ത്‌ അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനത്തില്‍ പ്രധാന ഇടവകകളില്‍ ഒന്നായി രണ്ടു ദശാബ്‌ദക്കാലമായി നിലനില്‍ക്കുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ അസോ. വികാരിയും, യൂത്ത്‌ ചാപ്ലെയിനുമായി റവ. ജോണ്‍സണ്‍ തോമസ്‌ ഉണ്ണിത്താന്‍ ചുമലതയേറ്റു. മാര്‍ത്തോമാ സഭയുടെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍സണ്‍ അച്ചന്‍, ഒരു `മിഷനറി അച്ചന്‍' ആയാണ്‌ അറിയപ്പെടുന്നത്‌. ഇടവക വികാരി റവ. സജു മാത്യു അച്ചന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ ജോണ്‍സണ്‍ അച്ചനും കുടുംബത്തിനും സ്‌നോഹോഷ്‌മളമായ സ്വീകരണം നല്‍കി. ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ ചിരകാല അഭിലാഷത്തിന്റേയും, പ്രാര്‍ത്ഥനയുടേയും ഫലമായി നമുക്ക്‌ ഒരുമിച്ച്‌ വളരുവാന്‍ തക്കവണ്ണം പുതിയ ഒരു അച്ചനെക്കൂടി ഇടവകയ്‌ക്ക്‌ ലഭിച്ചതിലുള്ള സന്തോഷം വികാരി റവ. സജു മാത്യു, റവ. ജോണ്‍സണ്‍ അച്ചനും കുടുംബത്തിനും ഇടവകയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കുവെച്ചു.

 

 

ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അച്ചന്റെ ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൈത്താങ്ങല്‍ ആയി തീരട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു. കര്‍ണ്ണാടകയിലെ സിര്‍സി സ്വദേശിയായ ജോണ്‍സണ്‍ അച്ചന്റെ മാതാപിതാക്കള്‍ കേരളത്തിലെ തടിയൂരില്‍ നിന്നും സഭയുടെ മിഷനറിമാരായി കര്‍ണ്ണാടകയിലെ അന്‍ഗോല ആശ്രമത്തില്‍ പ്രവര്‍ത്തിച്ചവരായിരുന്നു. ആന്ധ്രാപ്രദേശിലെ മൈഡക്കൂര്‍ മാര്‍ത്തോമാ നവജീവന്‍ കേന്ദ്രത്തിന്റെ ചുമതലയില്‍ ആയിരിക്കുമ്പോഴാണ്‌ അച്ചന്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക അസോ. വികാരിയായി നിയോഗിതനായത്‌. മിഷനറി ദര്‍ശനവും സഭയുടെ വിവിധ മേഖലകളില്‍ ക്രൈസ്‌തവ മൂല്യധിഷ്‌ഠിതവുമായ പ്രവര്‍ത്തനശൈലിക്കുടമയായ ജോണ്‍സണ്‍ തോമസ്‌ അച്ചന്റെ ശുശ്രൂഷ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയ്‌ക്ക്‌ അനുഗ്രഹമായിത്തീരും എന്ന്‌ പ്രത്യാശിക്കുന്നു. ഭാര്യ: സൂസന്‍ (സ്വദേശം ചാത്തന്നൂര്‍). മക്കള്‍: വചന്‍, കീര്‍ത്തന. സഖറിയാ കോശി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.