You are Here : Home / USA News

സൗജന്യ സ്‌കിന്‍ കാന്‍സര്‍ സ്‌ക്രീനിംഗ് മെയ് 16ന് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 13, 2015 03:58 hrs UTC

ഡാളസ് : ഡി.എഫ്.ഡബ്ലൂ ഡെര്‍മറ്റോളജിക്കല്‍ സൊസൈറ്റി സ്‌പോണ്‍സര്‍ ചെയ്ത സൗജന്യ സ്‌കിന്‍ കാന്‍സര്‍ സക്രീനിങ്ങ് ഡാളസ്സിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു. ഡോക്ടേഴ്‌സ് ഹോസ്പിറ്റല്‍ വൈറ്റ് റോക്ക് (866 764 3627), മെഡിക്കല്‍ സെന്റര്‍ പ്ലാനോ (817 756 8502) ടെക്‌സാസ് ഓണ്‍ കോളജില്‍ ആര്‍ലിങ്ടണ്‍ നോര്‍ത്ത് (817 756 8502) എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ മെയ് 16 ന് (ശനിയാഴ്ച) രാവിലെ 8 മുതലാണ് പരിശോധന. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സൗജന്യമായി നടത്തുന്ന പരിശോധനയെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. പരിശോധനയ്ക്ക് വരുന്നവര്‍ക്ക് സൗജന്യ കാര്‍ പാര്‍ക്കിങ് ലഭ്യമാണ്. dfwskincancerscrening@gmail.com എന്ന ഇമെയിലുമായി ബന്ധപ്പെട്ടാലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ഇത് നല്ലൊരു അവസരമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.