You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ

Text Size  

Story Dated: Wednesday, May 13, 2015 03:59 hrs UTC

മോഹന്‍ സെബാസ്റ്റ്യന്‍

 

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്‌#ീഡ്രല്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ ആറുവരെ തീയതികളില്‍ വിവിധ ആഘോഷപരിപാടികളോടെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ജൂണ്‍ 28-ന്‌ ഞായറാഴ്‌ച തിരുനാളിനു കൊടിയേറുന്നതോടുകൂടി ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിക്കും. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ മോര്‍ട്ടന്‍ഗ്രോവ്‌, നൈല്‍സിലുള്ള സെന്റ്‌ ബര്‍ത്തലോമിയ വാര്‍ഡുകാരാണ്‌. കത്തീഡ്രല്‍ വികാരി റവ. ഫാ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ മേല്‍നോട്ടത്തില്‍ അതിവിപുലമായ ആഘോഷപരിപാടികളുമായി ഈ `കുടുംബവര്‍ഷത്തെ' തിരുനാള്‍ ഒരു അദ്ധ്യാത്മിക വിജയമാക്കിത്തീര്‍ക്കുവാന്‍ തിരുനാള്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ സിബി പാറേക്കാട്ടിന്റേയും, വാര്‍ഡ്‌ പ്രസിഡന്റ്‌ പയസ്‌ ഒറ്റപ്ലാക്കലിന്റേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. പ്രസ്‌തുത തിരുനാളിന്റെ ധനശേഖരണത്തിന്റെ കിക്ക്‌ഓഫ്‌ കര്‍മ്മം ഷിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌, ജോഷി വള്ളിക്കളത്തിന്റെ കൈയ്യില്‍ നിന്നും ആദ്യ ചെക്ക്‌ സ്വീകരിച്ചുകൊണ്ട്‌ നിര്‍വഹിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.