You are Here : Home / USA News

ബെല്‍വുഡ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

Text Size  

Story Dated: Thursday, May 14, 2015 10:05 hrs UTC

ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ വിവിധ പരിപാടികളോടുകൂടി സമാപിച്ചു. ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന നടന്നു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പരിശുദ്ധനായ ഗീവര്‍ഗീസ്‌ സഹദായുടെ പെരുന്നാള്‍ നാം കൊണ്ടാടുമ്പോള്‍ ആ വിശുദ്ധന്‍ എന്തിനുവേണ്ടി ജീവിച്ചുവോ, തന്റെ ജീവിതം ഇരുപത്തിമൂന്നാം വയസില്‍ ക്രിസ്‌തുവിനു വേണ്ടി ത്യാഗപൂര്‍വ്വമായി സമര്‍പ്പിച്ചുവോ, ആ ജീവിതം നമുക്ക്‌ മാതൃകയാക്കുവാനും, ദൈവരാജ്യത്തിന്റെ കെട്ടുപണിയില്‍ പങ്കാളികളാകുവാനും നമുക്കിടയാകട്ടെ എന്ന്‌ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. തുടര്‍ന്ന്‌ അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയില്‍ ഇടവക ദിനാഘോഷങ്ങള്‍ നടന്നു. യോഗത്തില്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്‌ എല്ലാവരേയും സ്വാഗതം ചെയ്‌തു. ഫാ. വിജയ്‌ തോമസ്‌ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

 

 

നേപ്പാളിനെ ഭൂകമ്പ ദുരിതബാധിതര്‍ക്കുവേണ്ടി `കത്തീഡ്രല്‍ ചാരിറ്റീസ്‌' സമാഹരിച്ച തുക കോര്‍ഡിനേറ്റര്‍ ഏബ്രഹാം വര്‍ക്കി ഇടവക മെത്രാപ്പോലീത്തയ്‌ക്ക്‌ കൈമാറി. മാതൃദിനത്തില്‍ അഭി. തിരുമേനി മാതാക്കള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഏലിയാമ്മ പുന്നൂസ്‌ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ട്രസ്റ്റി മാത്യു ഫിലിപ്പ്‌, ഷിബു മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. Picture

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.