You are Here : Home / USA News

അഡ്വ : മോൻസ് ജോസഫ്‌ എം. എൽ .എ.യ്ക്ക് ന്യൂ യോർക്കിൽ സ്വീകരണം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, May 15, 2015 11:08 hrs UTC

ന്യൂയോർക്ക്‌ : മുൻ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നിയമസഭാ കക്ഷിയുടെ സെക്രട്ടറിയായും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും  ഇപ്പോൾ പ്രവര്‍ത്തിച്ചുവരുന്ന മോൻസ് ജോസഫ്‌ എം എൽ എ,  കെ .എസ്സ് .സി സംസ്ഥാന പ്രസിഡന്‍റ, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ, കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റ എന്നീ സ്ഥാനങ്ങളില്‍ നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്.കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ ആയിരിക്കുമ്പോഴാണ് 1996- ല്‍ ആദൃമായി നിയമസഭയിലേയ്ക്ക് മല്‍സരിക്കുന്നത് 96-2001 കാലഘട്ടത്തില്‍ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയ ഇദ്ദേഹം ആ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ അംഗമായിരുന്നു. കേരള രാഷ്ട്രീയം വളരെ കലുഷിതമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ,യു ഡി എഫ് ഗവണ്മെന്റ് ന്റിന്റെ നടപ്പിലാക്കിയ ജനോപകാര പ്രദങ്ങളായ പ്രവർത്തനങ്ങൾ ഉയർത്തിപിടിപ്പൻ കഴിയാതെ പോയത് ഗവണ്മെന്റ് ന്റിന്റെ പരാജയമായി കാണുന്നു എന്നും .അതുൾക്കൊണ്ട് നാടിന്റെ വികസ്സനത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും, വാർത്താ മാധ്യമങ്ങൾ പൊതുപ്രവർത്തകരുടെ നല്ല പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിക്കുവാൻ സന്നധരാണന്നും , ആ കടമ പലപ്പോഴും  നിർവ്വഹിക്കാതെ  പോകുന്നത് വേദനാജനകം ആണന്നു അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി . കേരളാ നീയമാസഭയിൽ നടന്ന ഏറ്റവും നിക്രിഷ്ട്ടവും,നീയമ വിരുദ്ധവുമായ പ്രവർത്തങ്ങൾക്ക് കഴിഞ്ഞ നീയമസഭ സാക്ഷിയാതിൽ പ്രയാസമുണ്ടെന്നും ,ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് സംഭവിച്ചത് എന്നും സൂചിപ്പിക്കുകയുണ്ടായി . അതോടൊപ്പം ആറന്മുള എയർ പോര്ടിന്റെ പ്രവർത്തങ്ങൾക്ക് ഒരു ജനകീയ മുന്നേറ്റം ആവശ്യമാണന്നും ,അതിനു പ്രവാസ്സിമലയാളികളുടെ  പ്രതികരണം ദൈനം ദിനം ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു .ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം കൈമുതലായി സൂക്ഷിച്ചു ജനകീയനായി പ്രവർത്തിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും , പ്രവാസി മലയാളികൾ നല്കുന്ന എല്ലാ സഹകരണങ്ങൽക്കും നന്ദി പ്രകാശിപ്പിച്ചും കൊണ്ട് തൻറെ വാക്കുകൾ ഉപസംഹരിക്കുകയുണ്ടായി .പ്രവാസി കേരള കോണ്ഗ്രസ് നേതാക്കളായ  ,കുഞ്ഞു മാലിയിൽ, സ്റ്റാൻലി കളത്തിൽ, ബാബു വറുഗീസ് പ്രവാസി ചാനലിനെ പ്രധിനിധീകരിച്ചു ,വർക്കി ഏബ്രഹാം , ബേബി ഊരാളിൽ , വിവിധ സംഘടനകളെ പ്രധിനിധീകരിച്ചു , ഡോ. ജോസ്  കാനാട്ടു ,വിനോദു കെയാർകെ , ഗീവറുഗീസ് വറുഗീസ് (മനോരമ മുൻ സ്പോർട്സ് എഡിറ്റർ ) ബിനോയ്‌ ചെറിയാൻ , വിൻസന്റ് സിറിയക്ക് , ടോമി മടത്തികുന്നേൽ, ചാക്കോ  കോയിക്കലേത്ത് , സജി തിരുവല്ല, സരോജ വറുഗീസ്,ജെയിംസ്‌ കാട്ടുപുതുശേരിൽ .സുനു എബ്രഹാം, സണ്ണി മാത്യു ,സെബ്ബാസ്റ്റിൻ ,ബാലചന്ദ്ര പണിക്കര്, ജയിസ്സൻ ജെസ്സി കാനട്ട് ,ലിസ്സി തോമസ്‌ എന്നിവർ  ആശംസകൾ അറിയിച്ചു സംസ്സാരിച്ചു. 
മീറ്റിംഗിൽ അദ്ദേഹത്തിന്റെ സഹധർമ്മിണി സോണിയ ടീച്ചർ ,മകൾ മരിയ എന്നിവർ  സന്നിഹിതരായിരുന്നു . ഡോ .ജോസ് കാനട്ട് പരിപാടികൾക്ക് എം സി ആയി പ്രവർത്തിച്ചു . ലോങ്ങ്‌  ജെരിക്കോയിൽ ലുള്ള കോട്ടീളിയോൻ  റസ്റ്ററന്റിലാണു പരിപാടികല്ക്ക് വേദിയൊരുങ്ങിയതു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.