You are Here : Home / USA News

അമേരിക്കയിലെ ലിറ്റില്‍ ഇന്ത്യ: എഡിസണ്‍ സിറ്റി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, May 17, 2015 12:41 hrs UTC

ന്യൂജേഴ്‌സി: ലോകമലയാളികളുടെ സ്വീകരണ മുറികളില്‍, അമേരിക്കന്‍ ജീവിത രീതിയുടേയും, പ്രവാസ ജീവിതങ്ങളെകുറിച്ചും തനിമ ഒട്ടും നഷ്ടപ്പെടാതെ എത്തിക്കുക എന്ന ദൗത്യം, അങ്ങേയറ്റം വിശ്വസ്‌തതയോടെ നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ്‌ അമേരിക്കാന്‍ കാഴ്‌ചകള്‍ എന്നും പുതുമകള്‍ കൊണ്ട്‌ വിത്യസ്‌തത കൈവരിച്ചു കൊണ്ടിരിക്കുകയാണ്‌. നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ തിങ്ങി പാര്‍ക്കുന്ന ന്യൂജേഴ്‌സിയിലെ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന എഡിസണ്‍ സിറ്റിയിലെ വിശേഷങ്ങളാണു അമേരിക്കന്‍ കാഴ്‌ചകളില്‍ ഈയാഴ്‌ച്ച പ്രക്ഷേപണം ചെയ്യുന്നത്‌. എഡിസണ്‍ സിറ്റിയിലെ ജനസംഖ്യയുടെ ഏകദേശം 33 ശതമാനത്തോളം ഇന്ത്യന്‍ വംശജരാണു. നാടിനെയും മണ്ണിനേയും വിട്ടു പ്രവാസ ജീവിതം നയിക്കുന്നതിന്റെ വേദന, ഒരു പരിധി വരെ ഇല്ലാതാക്കുവാന്‍ ഇങ്ങനെ കൂട്ടായി ജീവിക്കുന്നത്‌ കൊണ്ട്‌ കഴിയും.

 

ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ഇവിടെ ഉണ്ട്‌. ആഴ്‌ച്ചയുടെ അവസാനമായാല്‍ ഇവിടെ ഒരു ഉത്സവ പ്രതീതിയാണ്‌. അയാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജര്‍ സാധനങ്ങള വാങ്ങുന്നതിനും മറ്റുമായി ഇവിടെ എത്തുന്നു. കൂട്ടത്തില്‍ പരിചയം പുതുക്കലും കുശലാന്വേഷങ്ങളും ഒക്കെയായി ഒരു ഒരു പെരുന്നാള്‍ അനുഭൂതി. ഈ എപ്പിസോഡ്‌ അവതരിപ്പിക്കുന്നത്‌ ഏഷ്യാനെറ്റ്‌ യൂ എസ്സിന്റെ എക്‌സിക്യൂടീവ്‌ ഡയറക്ടര്‍ ആയ ഡോ: കൃഷ്‌ണ കിഷോര്‍ ആണു. ന്യൂജേഴ്‌സിയിലെ ഈ കൊച്ചു കേരളത്തിലേക്ക്‌ പ്രേഷകരെ കൂട്ടിക്കൊണ്ടു പോകുന്നതു, ന്യൂജേഴ്‌സിയില്‍ നിന്ന്‌ തന്നെയുള്ള ജെംസണ്‍ കുര്യാക്കോസും ശാലിനി വര്‍ഗീസ്‌ എന്നിവരാണ്‌. അമേരിക്കന്‍ കാഴ്‌ചകള്‍ എല്ലാ ഞായറാഴ്‌ചയും വൈകിട്ട്‌ 8 മണിക്കു ( ഈ എസ്‌ ടി / ന്യൂയോര്‍ക്ക്‌ സമയം) ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലാണ്‌ പ്രക്ഷേപണം ചെയ്യുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു പള്ളത്ത്‌ 516 574 1342

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.