You are Here : Home / USA News

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, May 18, 2015 11:06 hrs UTC

ന്യൂജേഴ്‌സി: ഫോമയുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (KANJ) യുടെ മുന്‍ പ്രസിഡന്റും നിലവില്‍ റീജണ്‍ വൈസ് പ്രസിഡന്റുമായ ജിബി തോമസിനെ 2016 ല്‍ നടക്കുന്ന ഫോമയുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്തു. കേരള അസോസിയേഷന്‍ ന്യൂജേഴ്‌സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ജിബി തോമസ് സംഘടനക്കു നല്‍കിയ സംഭാവനകളും നിലവില്‍ മിഡ് അറ്റ്‌ലാന്റിക് റീജണ്‍ വൈസ് പ്രസിഡന്റായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം ചെയ്യുന്നതെന്ന് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയ പ്രസിഡന്റ് ജോ പണിക്കര്‍, സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

 

ജിബിയുടെ നേതൃത്വത്തില്‍ നടത്തിയ യംഗ് പ്രഫഷണല്‍ മീറ്റ്, മേയ് 23, 24 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന 27ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ നേതൃപാടവും എടുത്തുപറയേണ്ടതാണ്. ട്രൈസ്‌റേററ്റിലെ അറിയപ്പെടുന്ന യുവ ബിസിനസ് സംരംഭകന്‍ കുടിയായ ജിബിക്ക്, യുഎസ് സെനറ്റ് മെംബേഴ്‌സ്, കോണ്‍ഗ്രസ്‌മെന്‍, അസംബ്‌ളിമാന്‍ തുടങ്ങി മുഖ്യധാരാ അമേരിക്കന്‍ രാഷ്ട്രീയക്കാരോടുള്ള അടുപ്പവും സൗഹൃദവും ഫോമയ്ക്ക് തദ്ദേശവാസികള്‍ക്കിടയിലും കൂടുതല്‍ മതിപ്പും സ്വീകാര്യതയും ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടും.

 

വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും സര്‍വോപരി ജനകീയനുമായ ജിബി തോസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പിന്തുണക്കേണ്ടത് ഫോമയുടെ എല്ലാ അഭ്യുദയകാംക്ഷികളുടെയും കടമയാണെന്ന് കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.