You are Here : Home / USA News

സാന്റാ അന്നയില്‍ ആദ്യകുര്‍ബാന

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 20, 2015 07:31 hrs UTC

ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ പള്ളിയിലെ ആദ്യകുര്‍ബാന സ്വീകരണത്തിലും, സ്ഥൈര്യലേപനത്തിലും അഭിവന്ദ്യ പിതാക്കന്മാര്‍ പങ്കെടുക്കും. മെയ്‌ 31-ന്‌ ഞായറാഴ്‌ച രാവിലെ 10 മണിക്കുള്ള ദിവ്യബലില്‍ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികനും, ഓറഞ്ച്‌ രൂപതാ മെത്രാന്‍ കെവിന്‍ വാന്‍ സന്ദേശവും നല്‍കും. ഫൊറോനാ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍, മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടോമി പുല്ലാപ്പള്ളില്‍, കുട്ടികളെ പരിശീലിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്ന മിനി രാജു കുടിലില്‍ എന്നിവരോടൊപ്പം മതബോധന സ്‌കൂള്‍ ടീച്ചര്‍മാരും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളും മാതാപിതാക്കളും യോഗം ചേര്‍ന്ന്‌ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

 

ഈവര്‍ഷം 15 കുട്ടികള്‍ ആദ്യകുര്‍ബാനയും, മൂന്ന്‌ കുട്ടികള്‍ സ്ഥൈര്യലേപനവും അഭിവന്ദ്യ പിതാക്കന്മാരില്‍ നിന്നും സ്വീകരിക്കും. ലോസ്‌ ആഞ്ചലസിലും പരിസരങ്ങളിലും സേവനം ചെയ്യുന്ന ബ. വൈദീകരും, സന്യസ്‌തരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതാണ്‌. മെയ്‌ 31-ന്‌ നടക്കുന്ന ധന്യമഹൂര്‍ത്തത്തിലേക്ക്‌ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എല്ലാവരേയും സ്‌നേഹാദരവുകളോടെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.