You are Here : Home / USA News

വിദ്യാര്‍ഥിയെ പരിഹസിച്ചു എന്നാരോപിച്ചു ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 20, 2015 07:46 hrs UTC

ഒഹായൊ ന്മ അച്ചടക്കം അഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂമിലെ മറ്റ് കുട്ടികളുടെ മുമ്പില്‍ വെച്ച് അഞ്ചാം ഗ്രേഡ് വിദ്യാര്‍ഥിയെ ആക്ഷേപിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ചാം ഗ്രേഡ് അധ്യാപിക നിക്കോള്‍ ഹെക്കറിനെ (42) ഒഹ് ലന്റന്‍ജി സ്‌കൂള്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും കഴിഞ്ഞ വാരാന്ത്യം സസ്‌പെന്റ് ചെയ്തു. സ്‌കൂളിലേക്ക് പ്രവേശിച്ച അഞ്ചാം ഗ്രേഡുകാരന്‍ മൂക്ക് ചീറ്റിയതിനെ തുടര്‍ന്ന് മറ്റ് കുട്ടികളുടെ ദേഹത്തേക്ക് മ്യൂക്കസ് തെറിച്ചത് അച്ചടക്കരാഹിത്യമാണെന്ന് ടീച്ചര്‍ക്ക് തോന്നിയത്രെ ? തുടര്‍ന്ന് ക്ലാസില്‍ എത്തിയ വിദ്യാര്‍ഥിയെ മറ്റുളള കുട്ടികളുടെ മുമ്പില്‍ വെച്ച് അതേ പ്രവര്‍ത്തി ആവര്‍ത്തിച്ചു കാണിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടിയെ പരിഹസിക്കുന്നതിന് തുല്യമായാണ് വിദ്യാഭ്യാസ അധികൃതര്‍ ഇതിനെ കണക്കാക്കിയത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ടീച്ചറെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. വിദ്യാഭ്യാസ ജില്ലാ അധികൃതരുടെ തീരുമാനം തെറ്റാണെന്ന് ടീച്ചര്‍ വാദിക്കുന്നു. ഇതേ വിദ്യാര്‍ഥി ഈ പ്രവൃര്‍ത്തിയോടൊപ്പം അസഭ്യ വാക്കുകള്‍ ഉച്ചരിച്ചതായും അധ്യാപിക പറഞ്ഞു. അച്ചടക്ക നടപടിയ്‌ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഇവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.