You are Here : Home / USA News

ഇർവിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യൻ ലയണ്‍സ് ക്ലബിൽ നിന്നും പങ്കെടുത്ത എമിലി ജിൽസൻ സ്റ്റേറ്റ് വിജയി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, May 25, 2015 11:45 hrs UTC

ടെക്സാസ് : ഇർവിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യൻ ലയണ്‍സ് ക്ലബിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത മലയാളി വിദ്യാർഥിനി എമിലി ജിൽസൻ ലയണ്‍സ് ക്ലബ്‌ ഇന്റർനാഷനൽ ഡ്രഗ് അവയർനസ് സ്പീച്ച് കോണ്‍ടെസ്റ്റിൽ ടെക്സാസ് സ്റ്റേറ്റ് ലെവലിൽ ഒന്നാം സ്ഥാനം നേടി.

ക്ലബ്‌ ലെവലിലും തുടർന്ന് ഡിസ്ട്രിക്റ്റിലും എമിലി ഒന്നാം സ്ഥാനം നേടിയിരുന്നു. തുടർന്നാണ് ടെക്സാസ് സ്റ്റേറ്റ് തലത്തിൽ എമിലി ഈ നേട്ടം കൈവരിച്ചത്. യൂത്ത് കോണ്‍ടെസ്റ്റിൽ എമിലി രണ്ടാം സ്ഥാനവും നേടി. ലയൻസ് ക്ലബ്‌ ഏർപ്പെടുത്തിയിരിക്കുന്ന 7000 ഡോളർ വിദ്യാഭ്യാസ സ്കോളർഷിപ്പിനും ഇതോടെ എമിലി അർഹയായി. ജിൽസണ്‍ മാത്യുവിന്റെയും ഗ്രേസിയുടെയും പുത്രിയാണ് ഗാർലാൻഡ്‌ ഹൈസ്കൂൾ ഫൈനൽ ഇയർ വിദ്യാർഥിനിയാണ് എമിലി.
ടെക്സാസ് എആൻറ്എം കോളേജ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ഇർവിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യൻ ലയണ്‍സ് ക്ലബിനെ പ്രതിനിധീകരി ച്ചു പ്രസിഡണ്ട്‌ ജോജി ജോർജ്, സെക്രട്ടറി ജോർജ് ജോസഫ്‌ വിലങ്ങോലിൽ, ഓസ്ടിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.