You are Here : Home / USA News

ബ്രാംറ്റണ്‍ മലയാളി സമാജം ആതുര സേവന രംഗത്തേക്ക്

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Tuesday, May 26, 2015 10:51 hrs UTC


ഒന്റാറിയോ :ബ്രാംറ്റണ്‍ മലയാളി സമാജം ആതുര സേവന രംഗത്തേക്ക് .കേരളത്തിന്റെ സംസ്കാ കാരവും ,തനിമയും മുറുകെ പിടിച്ചു സാമൂഹിക,സാംസ്കാരിക ,ക്ഷേമ പ്രവർത്തന രംഗത്ത് മുന്നിട്ടു നില്കുന്ന കാനഡയിലെ മലയാളികളുടെ പ്രമുഖ കൂട്ടായ്മആയ ബ്രാംറ്റണ്‍ മലയാളി സമാജത്തിന്റെ വിജയ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.കാനഡ സർക്കാർ അധീനതയിലുള്ള കനേഡിയൻ ബ്ലഡ് സർവിസെസിന്റെ അന്ഘീകൃത  രക്ത ദാന ഗ്രൂപ്പ് ആയി ബ്രാംറ്റണ്‍ മലയാളി സമാജത്തിനു രജിസ്ട്രേഷൻ നല്കി കൊണ്ട് മെയ്‌ 22 വെള്ളിയാഴ്ച ഉത്തരവ് ലഭിച്ചു .ഈ അംഗീകാരം ലഭിച്ച   കാനഡയിലെ ആദ്യ മലയാളി സംഗടനയാണ് ബ്രാംറ്റണ്‍ മലയാളി സമാജം.രക്ത ദാനത്തിനു പുറമേ ,അവയവ ദാനം ,ടിഷ്യൂ ,സ്റ്റെം ദാനം എന്നിങ്ങനെ വിവിധ തരം ജീവൻ ദായക പ്രവര്തനങ്ങൽകുള്ള അംഗീകാരം ആണ് സമാജത്തിനു ലഭിച്ചിരിക്കുന്നത് ,നിത്യ ജീവിതത്തിൽ കഷ്ടതയും ,ക്ലേശവും അനുഭവിക്കുന്നവർകു വേണ്ടി സമാജത്തിന്റെ കീഴിൽ "ഹെൽപിംഗ് ഹാൻഡ് "എന്ന വിഭാഗം വളരെ കാലം ആയി പ്രവര്ത്തിച്ചു വരുന്നു.കൂടാതെ വിവിധ പ്രായത്തിലുള്ള മലയാളി സമൂഹത്തിന്റെ ഉന്നമനത്തെ  മുൻനിർത്തി കുട്ടികൾക്ക് വേണ്ടിയുള്ള കിഡ്സ്‌ വേദി ,യുവാക്കല്ക് വേണ്ടി യുവജന വേദി എന്നിവ വിവിധ മേഘലകളിൽ പ്രവര്ത്തനം നടത്തി വരുന്നു.കേരളത്തിന്റെ പാരമ്പര്യം ഒട്ടും ചോർന്നു പോകാത്ത രീതിയിൽ എല്ലാവര്ഷവും ബ്രാംററണ്‍ സമാജം നടത്തി വരുന്ന വള്ളം കളി മത്സരം ഇതുപോലെ തന്നെ എടുത്തു പറയേണ്ടുന്ന ഒന്നാണ് .ബി എം എസ് ഡോണർ ഗ്രൂപിന്റെ ഔപചാരിക ഉത്ഗാടാനവും ,പഠന ക്യാമ്പും ,സെമിനാറും ജൂണ്‍ മാസത്തിൽ നടതപ്പെടുമെന്നു ഭാരവാഹികൾ അറിയിച്ചു.കലാ ,സാംസ്കാരിക പ്രവർത്തനങ്ങൾ നടതപ്പെടുന്നതിന്റെ കൂടെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലൂടെ രാഷ്ട്ര നിർമാണത്തിന്റെ ഭാഗം ആകുകയും ,ഊർജ്ജസ്വലരും,ക്ഷേമ തൽപരരും ആയ പുതു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ബ്രാംറ്റണ്‍  മലയാളി സമാജം നടത്തുന്ന പ്രവർത്തനങ്ങൾ വളരെ ഏറെ പ്രശംസ അർഹിക്കുന്നു .

 

ഡോണർ ഗ്രൂപിനെ പറ്റി കൂടുതൽ വിവരങ്ങൾക് താഴെ കാണുന്ന ടെലഫോണ്‍ നമ്പറിൽ ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു .647 771 9041 / 416 303 2140 /647 985 5351 റിപ്പോര്ട്ട് :ജയ്‌ പിള്ള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.