You are Here : Home / USA News

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു മിലന്‍ യാത്ര അയപ്പ് നല്കി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, May 27, 2015 09:04 hrs UTC

ഡിട്രോയ്റ്റ്: പ്രശസ്ത പ്രവാസി എഴുത്തുകാരനും കവിയുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു, മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെയും മലയാളി പൗര സമതിയുടെയും ഗംഭീര യാത്ര അയപ്പ് നല്കി. മിഷിഗണിലെ മലയാള ഭാഷ സ്‌നേഹികളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ എകദേശം 15 വര്‍ഷങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചിട്ട്. സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ പുന്നയൂര്‍ക്കുളം, തന്റെ ഭാഷയുടെ ലാളിത്യം കൊണ്ടും സൗമ്യത കൊണ്ടും ശ്രദ്ധേയനാണ്. ഏകദേശം 30 നീണ്ട വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്കു തിരിച്ചു പോകുന്നതു.
എളാപ്പ (കഥ), സ്‌നേഹ സൂചി (കവിത), ക്യാച്ചിങ്ങ് ഡ്രീംസ് (ഇംഗ്ലിഷ് കഥ), അമേരിക്ക യു വെയര്‍ എ സ്‌കാര്‍ലെറ്റ് റോസ് (കവിത ഇംഗ്ലിഷ്), ബൊക്കെ ഓഫ് ഇമോഷന്‍സ് (കഥ ഇംഗ്ലിഷ്) എന്നിവയാണു അദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍.
2015 മെയ് 17ആം തീയതി ഞായറാഴ്ച വൈകിട്ട് നടന്ന പരിപാടിയില്‍, സമൂഹത്തിന്റെ നാനാ തുറയില്‍ നിന്നും ഭാഷാ സ്‌നേഹികള്‍ പങ്കെടുത്തു.
പരിപാടിയുടെ അദ്ധ്യക്ഷനായിരുന്നത് മിലന്റെ പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍ ആയിരുന്നു. മിലന്‍ സെക്രട്ടറി വിനോദ് കൊണ്ടൂര്‍ സ്വാഗതം അറിയിക്കുകയും, രാജീവ് കാട്ടില്‍ കൃതജ്ഞത അറിയിക്കുകയും ചെയ്തു.
ആശംസ പ്രസംഗത്തില്‍ മിലന്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അബ്ദുല്‍ പുന്നയൂര്‍ക്കുളത്തിന്റെ മലയാളം സാഹിത്യങ്ങളെകുറിച്ചു ഒരു അവലോകനം ചെയ്യുകയും, അദ്ദേഹത്തിന്റെ അടുത്ത കൃതി ഒരു നോവലായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിലന്‍ ജോയിന്റ് സെക്രട്ടറി ശാലിനി പ്രശാന്ത് അബ്ദുള്‍ പുന്നയൂര്‍ക്കുഅളത്തിന്റെ ഇംഗ്ലിഷ് കൃതികളെക്കുറിച്ചു ഒരു അവലോകനവും നടത്തി. മിലന്‍ ട്രഷറര്‍ മനോജ് കൃഷ്ണന്‍, ഡോ:രാധാകൃഷ്ണന്‍, ആന്റണി മണലേല്‍, മാത്യൂസ് ചെരുവില്‍, തോമസ് കര്‍ത്തനാള്‍, ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോജന്‍ തോമസ്, കേരള ക്ലബ് പ്രസിഡന്റ് ജോസ് ലൂക്കോസ്, തമ്പി, ജേക്കബ് മാത്യു, ജെയിന്‍ മാത്യൂസ്, റൂബന്‍ ഡാനിയേല്‍, ജോളി ഡാനിയേല്‍, മേരി കര്‍ത്തനാള്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സ്‌നേഹ സദ്യയോടെ പരിപാടികള്‍ക്ക് തിരശീല വീണു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.