You are Here : Home / USA News

ഫോമാ ബൈലോ പരിഷ്‌കരണം: പ്രതികരണം ശക്തം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, June 01, 2015 10:02 hrs UTC

കാലിഫോര്‍ണിയ: ഫോമായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുവാന്‍ ആരംഭിച്ച നടപടികളുടെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ലഭിച്ചതായി ഫോമായുടെ ബൈലോ കമ്മറ്റി അറിയിച്ചു. മേയ്‌ മാസം അവസാനത്തോടെ തീരുന്ന അഭിപ്രായ ശേഖരണത്തോടെ ഒന്നാം ഘട്ടം പര്യവസാനിക്കും. ഇതിനു വേണ്ടി, പ്രാരഭ നടപടികള്‍ എടുത്തു വിജയിപ്പിച്ച കമ്മറ്റിയംഗം ജെ.മാത്യൂ സാറിനെ ഫോമാ ദേശീയ കമ്മറ്റി മുക്തകണ്‌ഠം പ്രശംസിച്ചു.

അംഗസംഘടനകളില്‍ നിന്ന്‌ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌ ദേശീയ കമ്മറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുക എന്നുള്ളതാണ്‌ അടുത്ത ഘട്ടം. ഇതിനോടകം നിര്‍ദ്ദിഷ്ട കിറ്റുകള്‍ ലഭിച്ചിട്ടില്ലാത്ത അംഗസംഘടനകള്‍ ദയവായി അതാതു റീജിയനിലെ ഫോമാ കമ്മറ്റിയംഗവുമായി ബന്ധപ്പെടുകയോ, ഫോമയുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ ചെയ്യണ്ടതാണ്‌. www.FOMAA.com പന്തളം ബിജു തോമസ്‌ ചെയര്‍മാനായുള്ള ഈ കമ്മറ്റിയില്‍, ജെ.മാത്യൂ സര്‍, രാജു വര്‍ഗീസ്‌, ഡോ. ജെയിംസ്‌ കുറുച്ചി എന്നിവരും അംഗങ്ങളാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ്‌ 917 439 0563, ജോയി ആന്തണി 954 328 5009

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.