You are Here : Home / USA News

ഇന്ത്യ പ്രസ്‌ ക്ലബ്ബിന് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, June 01, 2015 11:49 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാധ്യമ കൂട്ടായ്മക്ക് പിന്തുണയുമായി ഡോക്ടര്‍മാരും. ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ നടക്കുന്ന ആറാമത് ദേശീയ കോണ്‍ഫറന്‍സിന് സ്‌പൊണ്‍സര്‍ഷിപ്പ് നല്‍കിയാണ് ഡോക്ടര്‍മാരുടെ സംഘടന എ.കെ.എം.ജി (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്) മാധ്യമ രംഗത്തിന് പുത്തന്‍ ദിശാബോധം പകര്‍ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിനെ പിന്തുണച്ചത്.
ഓറഞ്ച്ബര്‍ഗിലുളള സിത്താര്‍ പാലസില്‍ നടന്ന പത്രസമ്മേളനത്തിനൊടുവിലാണ് സ്പൊണ്‍സര്‍ഷിപ്പ് തുക കൈമാറിയത്. എ.കെ.എം.ജി നാഷണല്‍ പ്രസിഡന്റ് ഡോ. അലക്‌സ് തോമസ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ദേശീയ പ്രസിഡന്റ് ടാജ് മാത്യുവിന് ചെക്ക് കൈമാറി. പ്രസ്‌ക്ലബ്ബ് നാഷണല്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, വൈസ് പ്രസിഡന്റ്‌ ജോസ് കാടാപുറം, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ്‌ ജെ. മാത്യൂസ്, അംഗങ്ങളായ സജി എബ്രഹാം, ജോര്‍ജ് ജോസഫ്, രാജു പളളത്ത്, എബ്രഹാം മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ പുരോഗതിക്ക് ഇവിടുത്തെ മാധ്യമങ്ങള്‍ ചെയ്യുന്ന സംഭാവനകളെ ഡോക്ടര്‍മാര്‍ അനുമോദിച്ചു. എ.കെ.എം.ജി വളര്‍ന്നതും മാധ്യമ പിന്തുണയിലൂടെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ നിന്നും ആദ്യ സ്‌പൊണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത് അഭിമാനമുളള കാര്യമാണെന്ന് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടാജ് മാത്യു പറഞ്ഞു. പലരും സ്‌പൊണ്‍സര്‍ഷിപ്പ് വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും ഒരു പ്രൊഫഷണല്‍ സംഘടനയില്‍ നിന്നും ആദ്യം ചെക്ക് സ്വീകരിക്കുവാനാണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനകളും സംഘടനകളും തമ്മിലുളള സൗഹൃദമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ടാജ് മാത്യു അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.