You are Here : Home / USA News

ന്യൂജേഴ്‌സി മലയാളികള്‍ക്ക്‌ ഓണസമ്മാനമായി ജയറാം ഷോ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 02, 2015 02:53 hrs UTC

ന്യൂജേഴ്‌സി: സെന്റ്‌ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ (St. Basilios-Gregorios Orthodox Church) ദേവാലയത്തിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന ജയറാംഷോയുടെ ടിക്കറ്റ്‌ കിക്ക്‌ഓഫ്‌, ദേവാലയത്തിന്റെ ദീര്‍ഘകാല അഭ്യുദയകാംഷി ശ്രീ മൈക്കിള്‍ തോമസിനു (വിഷന്‍ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ്‌) നല്‍കികൊണ്ട്‌ ഇടവക വികാരിസി. സി. മാത്യു അച്ചന്‍ നിര്‍വഹിച്ചു. സഹകാര്‍മ്മികന്‍ വിജയ്‌ തോമസ്‌ അച്ചന്‍ തദവസരത്തില്‍ സന്നിഹിതനായിരുന്നു. വേനല്‍കാല അവധിക്കു കേരളത്തില്‍പോയി കുളിര്‍ക്കെ കാഴ്‌ചകള്‍ കണ്ടുമടങ്ങിവരുന്നതിനു തതുല്യമോ അതിലധികമോ ആയിരിക്കും ജയറാമിന്റെയും കൂട്ടരുടേയും കൂടെയുള്ള ഒരുസായാഹ്നം എന്ന്‌ പ്രോഗ്രാം കണ്‍വീനര്‍ വല്‍സന്‍ വര്‍ഗീസ്‌ അഭിപ്രായപ്പെട്ടു. ഈ മെഗാഷോയില്‍ പങ്കെടുത്ത്‌ ഇതിനെ ഒരു അവിസ്‌മരണീയ സംഭവം ആക്കിതീര്‍ക്കണമെന്ന്‌ ട്രഷറര്‍ സിജു പോള്‍ അഭ്യര്‍ഥിച്ചു. പരിപാടിയുടെ പരിപൂര്‍ണ്ണ വിജയത്തിനായി പ്രധാന സംഘാടകര്‍ ആയി സുനില്‍ തോമസ്‌ (908) 672 4350, ഫിലിപ്പ്‌ ജോഷ്വ (732) 272 7365, ജോര്‍ജ്‌ മാത്യു (ബൈജു) (732) 429 4955, വല്‍സന്‍ വര്‍ഗീസ്‌ (908) 2855901 എന്നിവര്‍ പ്രയത്‌നിക്കുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക്‌ കുരിയാക്കോസ്‌ ജേക്കബ്‌ (908) 500 1821, മാത്യു ജോസഫ്‌ (ബിനു) (609) 721 3376, സന്തോഷ്‌ തോമസ്‌ (848) 448 1375 website sbgoc.org ന്യൂജേഴ്‌സിയില്‍ നിന്ന്‌ ജേക്കബ്‌ നൈനാന്‍ (973) 650 0995 അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.