You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ ജൂണ്‍ 15-ന്‌ സമാപിക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 02, 2015 05:03 hrs UTC

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ജൂണ്‍ 15-ന്‌ അവസാനിക്കുന്നു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ പങ്കെടുക്കുന്ന ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സ്‌ എന്ന പ്രത്യേകതയും ഈ കോണ്‍ഫറന്‍സിനുണ്ട്‌. സൗത്ത്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന ഈ കോണ്‍ഫറന്‍സില്‍ ഇനിയും രണ്ടാഴ്‌ച മാത്രമേ രജിസ്‌ട്രേഷന്‍ നടത്തുവാന്‍ അവസരമുണ്ടായിരിക്കുകയുള്ളൂ. ഭദ്രാസന വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കോണ്‍ഫറന്‍സ്‌ സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ (214 449 8556), ലജീത്ത്‌ മാത്യു (214 735 3637).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.