You are Here : Home / USA News

ഏഴാമത്‌ കുടുംബ നവീകരണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 03, 2015 10:10 hrs UTC

ഷിക്കാഗോ: ജൂണ്‍ 11 മുതല്‍ 14 വരെ തീയതികളില്‍ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചു നടത്തപ്പെടുന്ന കുടുംബ നവീകരണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കത്തീഡ്രല്‍ വികാരി റവ.ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്കുള്ള കണ്‍വന്‍ഷന്‍ നയിക്കുന്നത്‌ പ്രശസ്‌ത ദൈവശാസ്‌ത്രജ്ഞനും, വചനപ്രഘോഷകനുമായ റവ.ഫാ. ജോസഫ്‌ പാംപ്ലാനിയാണ്‌. യുവജനങ്ങള്‍ക്കും യുവ ദമ്പതികള്‍ക്കും വേണ്ടി ശുശ്രൂഷകള്‍ നയിക്കുന്നത്‌ ആസാം ഡിവൈന്‍ ധ്യാന കേന്ദ്രം ഡയറക്‌ടറും, പ്രശസ്‌ത ധ്യാനഗുരുവുമായ റവ.ഫാ. ബോബി എമ്പ്രയിലും ആണ്‌. പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ക്ക്‌ ശുശ്രൂഷകള്‍ നയിക്കുന്നത്‌ റവ.ഫാ. സൈമണ്‍ കല്ലടയും, ഇംഗ്ലീഷ്‌ ധ്യാനം നയിക്കുന്നത്‌ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രശസ്‌ത യുവജന സെഹിയോന്‍ ടീമുമാണ്‌. ബഹു. ഡി.എസ്‌.ടി സിസ്റ്റേഴ്‌സ്‌ സഹായിക്കും. മുതിര്‍ന്നവര്‍ക്ക്‌ മലയാളത്തിലും മറ്റുള്ളവര്‍ക്ക്‌ ഇംഗ്ലീഷിലുമായിരിക്കും ശുശ്രൂഷകള്‍ നടത്തുന്നത്‌.

 

 

ബേബി സിറ്റിംഗിനുള്ള സൗകര്യവും ഉച്ചഭക്ഷണവും ക്രമീകരിക്കും. എല്ലാദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5.30 വരെയാണ്‌ കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്റെ വിജയത്തിനായി ഒമ്പതാം തീയതി ചൊവ്വാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 9 വരെ റവ.ഫാ. ബോബി എമ്പ്രയിലിന്റെ നേതൃത്വത്തില്‍ ഒരുക്ക സെമിനാര്‍ നടത്തും. ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം എന്നിവയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജോസഫ്‌ എമ്പ്രയില്‍ 630 550 8220 // 630 516 1132, ജോസ്‌ കടവില്‍ 630 440 2021, ജോര്‍ജുകുട്ടി വാച്ചാപറമ്പില്‍ 630 290 9012.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.