You are Here : Home / USA News

5കെ സീറോ റണ്‍/വാക്ക്‌ വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 04, 2015 10:33 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിച്ച ഒന്നാമത്‌ വാര്‍ഷീക 5കെ സീറോ റണ്‍ വാക്ക്‌ വന്‍വിജയം. ന്യൂജേഴ്‌സിയിലെ സോമര്‍ സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചായിരുന്നു പരിപാടികള്‍ അരങ്ങേറിയത്‌. സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫെറോനാ ദേവാലയം പുതുതായി നിര്‍മ്മിച്ചുവരുന്ന ദേവാലയത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‌ത്തനങ്ങള്‍ക്ക്‌ പണം സ്വരൂപിക്കുന്നിനായിരുന്നു 5കെ റണ്‍/വാക്ക്‌ പ്രധാനമായും ലക്ഷ്യമിട്ടത്‌. രാവിലെ 7 മണി മുതല്‍ തന്നെ മത്സരാര്‍ത്തികള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ഗ്രൗണ്ടില്‍ എത്തിത്തുടങ്ങിയിരുന്നു.

 

പതിവിലും വിപരീതമായി വീണു കിട്ടിയ മഴക്കാറു മൂടിയ തണുത്ത കാലാവസ്ഥ മത്സരാര്‍ത്ഥികളെ കൂടുതല്‍ ഉത്സാഹഭരിതരാക്കി. ഇന്ത്യന്‍ , അമേരിക്കന്‍ ദേശിയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ മത്സരത്തില്‍ പങ്കെടുക്കനെത്തിയവരെ സ്വാഗതം ചെയ്യുകയും, ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തിയ ഈ ഉദ്യമത്തിനു സംഘാടകരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്‌തുകൊണ്ടു 5കെ റണ്ണിന്റെ ഉത്‌ഘാടനം ഔപചാരികമായി നിര്‍വഹിച്ചു. ഏറ്റവും കുറഞ്ഞ സമയമായ 17.45 മിനിറ്റില്‍ ഗ്രെഗോറി ലെറ്റി 5കെ റണ്ണില്‍ ഒന്നാമതെത്തിയപ്പോള്‍ ജോസഫ്‌ അബ്രഹവും, ഡേവിഡ്‌ സമുവേലും തൊട്ടു പിന്നാലെ എത്തി രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിവിധ ഗ്രൂപ്പുകളിയായി നടന്ന മത്സരങ്ങളില്‍ ക്രിസ്റ്റിനാ ലൊംബര്‍ദി, ലിയോണ ടോമി, എമിലി റോസ്‌, ലെയൊനല്‍, ജോസ്‌, ജസ്റ്റിന്‍ കല്ലറക്കല്‍, നേഹാ സെബാസ്റ്റ്യന്‍, സാലി വിജയന്‍, ഷാര്‍ലെറ്റ്‌ ഡിന്‍കര്‍, സിബി കളപ്പുരക്കല്‍ , ജോര്‍ജ്‌ വര്‍ക്കി, സജി പോള്‍, ഡോണാ ഫിലിപ്പ്‌, ഓമന പടവില്‍, മോളി നെല്ലിക്കുന്നേല്‍ എന്നിവരും വിവിധ സ്ഥാനങ്ങള്‍ നേടി. കുട്ടികള്‍ മുതല്‍ കൈകുഞ്ഞുങ്ങളുമായി എത്തിയ അമ്മമാര്‍ വരെ മത്സരപരിപാടികളില്‍ സജീവമായ്‌ പങ്കെടുത്തത്‌ കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി. 5കെ റണ്‍ വിജയികള്‍ക്ക്‌ പ്രത്യേക ചടങ്ങില്‍ വെച്ച്‌ സോമര്‍സെറ്റിലെ കോണ്‍സുലേറ്റ്‌ മിഷന്‍ പാസ്റ്റര്‍ ഫാ. തിമോത്തി, ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ എന്നിവല്‍ ചേര്‍ന്ന്‌ വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു. 5കെ റണ്ണില്‍ പങ്കെടുക്കനെത്തിയവര്‍ക്കെല്ലാം പരിപാടികള്‍ക്കുശേഷം സംഘാടകര്‍ ഒരുക്കിയ ബാര്‍ബിക്യൂവും ഉണ്ടായിരുന്നു. പരിപാടികളുടെ വിജയത്തിനായി മുന്നില്‍നിന്നു പ്രവര്‍ത്തിച്ചവര്‍ ഡാനി ജോസഫ്‌, ജിമ്മി ജോസഫ്‌, കോളിന്‍ മോര്‍സ്‌, വൈശാക്‌ കുര്യന്‍, സബ്രീന അലക്‌സ്‌ എന്നിവരാണ്‌.ഇവരോടൊപ്പം ഇടവകയിലെ എല്ലാ സംഘടനാ പ്രവര്‍ത്തകരും സജീവമായി പങ്കെടുത്തു. വെബ്‌: WWW.STTHOMASSYRONJ.ORG

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.