You are Here : Home / USA News

കലയുടെ വര്‍ണ്ണപ്രഭയില്‍ -വസന്തോത്സവം 2015

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 04, 2015 10:41 hrs UTC

പെന്‍സില്‍വാനിയ: കലാ മലയാളി അസോസിയേഷന്‍ ഓഫ്‌ ഡലവേര്‍വാലിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട യൂത്ത്‌ ഫെസ്റ്റിവല്‍ `വസന്തോത്സവം 2015' ഫിലാഡല്‍ഫിയായില്‍ സമാപിച്ചു. പെന്‍സില്‍വാനിയയിലേയും സമീപ സംസ്ഥാനങ്ങളിലെയും നിരവധി കുടുംബങ്ങള്‍ മത്സരദൃശ്യങ്ങള്‍ക്കു സാക്ഷികളായി. തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സിനിമാ താരം സുചിത്ര മുഖ്യാതിഥി ആയിരുന്നു. മിസ്‌ കേരള ഓഫ്‌ ഡെലവേര്‍ വാലി തെരഞ്ഞെടുക്കപ്പെട്ട നീതു സജിയെ മുഖ്യാതിഥി വിജയ കിരീടം അണിയിച്ചു. ശ്രുതി എബ്രഹാം, ആഷ്‌ലി മാത്യു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നൃത്ത മത്സരങ്ങളില്‍ എമിലിന്‍ തോമസ്‌, റേച്ചല്‍ തോമസ്‌, ദിവ്യ ചെറിയാന്‍ , ജനിഷാ കുര്യന്‍, ശ്രുതി എബ്രഹാം, ഏഞ്ചലാ ജോബി ചെമ്മാഴം എന്നിവര്‍ വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങി. സംഘനൃത്ത മത്സരത്തില്‍ ജനിഷാ കുര്യന്‍, ജെസ്‌ലിന്‍ തോമസ്‌, നീതു സജി, പ്രിന്‍സി പ്രസാദ്‌ എന്നിവര്‍ സമ്മാനര്‍ഹരായി.

 

സംഗീത മത്സരത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ ഹെല്‍ഡാ സുനില്‍ , അലീഷ്യ തോമസ്‌, ദിയാ ചെറിയാന്‍ എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ശില്‌പാ ജോയി, നീതു സജി എന്നിവരും വിജയികളായി . ഏറെ കൗതുകമുണര്‍ത്തിയ കുട്ടികളുടെ ഫാന്‍സി ഡ്രസ്സ്‌ മത്സരത്തില്‍ അഭിനു നായര്‍, സംഗീത തോമസ്‌, അല്‍ബിന്‍ പ്രസാദ്‌ എന്നിവര്‍ വിജയികളായി. മത്സരാര്‍ത്ഥികള്‍ പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തി എന്ന്‌ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു . വസന്തോല്‍സവത്തോടനുബന്ധിച്ചുനടന്ന സോഷ്യല്‍ സെക്യൂരിറ്റി ഇന്‍ഷുറന്‍സ്‌ അവയെര്‍നസ്‌ പ്രോഗാമിനു ജോര്‍ജ്‌ മാത്യു സി.പി.എ, ഡോ.ജെയിംസ്‌ കുറിച്ചി എന്നിവര്‍ നേതൃത്വം നല്‌കി. വസന്തോത്സവത്തിന്‌ ആശംസയര്‍പ്പിക്കാന്‍ ഫോമായുടെയും കലയുടെയും സ്ഥാപകനേതാക്കള്‍ ഉള്‍പ്പെടെയുള്ള വന്‍ നേതൃനിരതന്നെ എത്തിയിരുന്നു. ഫോമാ റീജ്യണല്‍ വൈസ്‌ പ്രസിഡന്റ്‌ ജിബി തോമസ്‌, ദേശീയ നേതാക്കളായ അനിയന്‍ ജോര്‍ജ്‌ , ബിനു ജോസഫ്‌ തുടങ്ങിയവര്‍ പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളുമായി ആദ്യന്തം സംബന്ധിച്ചു. `കലാ' പ്രസിഡന്റ്‌ തോമസ്‌ എബ്രഹാം, സെക്രട്ടറി രേഖാ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ഡോ. ജെയിംസ്‌ കുറിച്ചി , വിമന്‍സ്‌ ഫോറം ഭാരവാഹികളായ ആഷാ ഫിലിപ്പ്‌, പ്രഭാ തോമസ്‌ എന്നിവരുടെ കഠിനാത്‌ധ്വാനമാണ്‌ വസന്തോത്സവം 2015 -ന്റെ വിജയത്തിനുപിന്നില്‍ എന്ന്‌ തന്റെ കൃതജ്ഞതാപ്രകാശനത്തില്‍ ശ്രീ.സണ്ണി എബ്രഹാം പ്രസ്‌താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.