You are Here : Home / USA News

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ 40 മണിക്കൂർ ആരാധന ആരംഭിച്ചു

Text Size  

Story Dated: Friday, June 05, 2015 11:47 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ ജൂൺ 4 വ്യാഴാഴ്ച വൈകുന്നേരം 6.30 നുള്ള ദിവ്യബലിയോടെ ആരംഭിച്ചു. കോട്ടയം അതിരൂപതാ വികാരി ജെനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് ആരംഭിച്ചത്. തുടർന്ന് മോൺ. മൈക്കിൾ വെട്ടിക്കാട്ടിൽ ആരാധന നയിച്ചു. ജൂൺ 5 വെള്ളിയാഴ്ച രാവിലെ 9.00 ന് റവ. ഫാ. സാബു മാലിതുരുത്തേലിന്റെ കാർമിമികത്വത്തിലുള്ള ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് മാലിതുരുത്തേലച്ചന്റെ നേത്രുത്വത്തിലുള്ള ആരാധന ഉണ്ടായിരിക്കും.

 

ജൂൺ 6 ശനിയാഴ്ച രാവിലെ 9.00 ന് റവ. ഫാ. ബാബു മടത്തിപറമ്പിലിന്റെ കാർമിമികത്വത്തിലുള്ള സീറോ മലങ്കര കുർബാനയോടെയാണ് നാല്‍പ്പതു മണിക്കൂര്‍ ആരാധന ആരംഭിക്കുന്നത്. തുടർന്ന് റവ. ഫാ. പോൾ ചാലിശ്ശേരിയുടെ നേത്രുത്വത്തിലുള്ള സ്തുതിപ്പും ആരാധനയും ഉണ്ടായിരിക്കും. രാത്രി 8.00 മുതൽ 10.00 വരെയുള്ള ആരാധന നയിക്കുന്നത് അസി. വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കരയായിരിക്കും. ജൂൺ 7 ഞായറാഴ്ച രാവിലെ 8.00 നുള്ള വിശുദ്ധകുർബാനക്കുശേഷം ആരംഭിക്കുന്ന ആരാധന, വൈകുന്നേരം 5.00 ന് ഷിക്കാഗോ ക്നാനായ കത്തോലിക്ക വികാരി ജെനറാൾ മോൺ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. പോൾ ചാലിശ്ശേരി, ഫൊറോനാ ഇടവക വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, എന്നിവരുടെ സഹകാർമികത്വത്തിലുമുള്ള ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും സമാപനവും നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.